ഐഫോണിനെ ഞെട്ടിക്കാന്‍ സോണി എക്സ്‍പീരിയ XZ വരുന്നു

Update: 2018-04-25 17:47 GMT
ഐഫോണിനെ ഞെട്ടിക്കാന്‍ സോണി എക്സ്‍പീരിയ XZ വരുന്നു
Advertising

അതിനൂതന സ്‍ലോ മോഷന്‍ കാമറയുമായാണ് സോണിയുടെ പുതിയ സ്മാര്‍ട് ഫോണ്‍ എക്പീരിയ XZ പ്രീമിയം വിപണി കീഴടക്കാനെത്തുന്നത്.

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ആപ്പിളിനേയും സാംസങിനേയും പിന്തള്ളാനൊരുങ്ങുകയാണ് സോണി എക്സ്പീരിയ. അതിനൂതന സ്‍ലോ മോഷന്‍ കാമറയുമായാണ് സോണിയുടെ പുതിയ സ്മാര്‍ട് ഫോണ്‍ എക്പീരിയ XZ പ്രീമിയം വിപണി കീഴടക്കാനെത്തുന്നത്.

സ്ലോ മോഷനില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായകമാകുന്ന കാമറയാണ് എക്പീരിയ XZ പ്രീമിയത്തിനെ വ്യത്യസ്തമാക്കുന്നത്. സെക്കന്‍ഡില്‍ 960 ഫ്രേമുകള്‍ വരെ പകര്‍ത്താന്‍ ഈ സ്മാര്‍ട് ഫോണ്‍ കാമറക്ക് സാധിക്കും. സ്മാര്‍ട് ഫോണ്‍ വിപണിയിലെ കുത്തകകളായ ആപ്പിള്‍, സാംസങ് എന്നിവ നല്‍കുന്ന കാമറകളേക്കാള്‍ നാല് മടങ്ങാണ് ഈ റേറ്റ്. ഫോണില്‍ ഘടിപ്പിക്കുന്ന പ്രത്യേക തരം ഇമേജ് സെന്‍സര്‍ ഉപയോഗിച്ചാണ് സ്ലോ മോഷന്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധാനമൊരുക്കുന്നത്. ഈ സാങ്കേതിക വിദ്യ മറ്റ് കമ്പനികളുടെ ഫോണുകളില്‍ ലഭ്യമാകണമെങ്കില്‍ ചുരുങ്ങിയത് ആറ് മാസമെങ്കിലുമെടുക്കുമെന്നാണ് സോണിയുടെ അവകാശവാദം. ഈ കാലയളവില്‍ മാര്‍ക്കറ്റ് പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നിര്‍മാതാക്കള്‍. ശേഷം വന്‍ തുകക്ക് മറ്റ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനികള്‍ക്കും സാങ്കേതിക വിദ്യ വിറ്റ് കാശാക്കാനും സോണി ലക്ഷ്യമിടുന്നു. ബാഴ്‍സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണി പുതിയ സ്മാര്‍ട് ഫോണായ എക്പീരിയ XZ പ്രീമിയം പുറത്തിറക്കിയത്.

Similar News