ഭീം ആപ് സൌജന്യമല്ല; നിരവധി പേര്‍ക്ക് പണം നഷ്ടമായി
ഭീം ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും പലര്‍ക്കും ഇടപാട് നടത്താനായില്ലെന്നും പരാതിയുണ്ട്.....
ഡിജിറ്റല്‍ പണമിടമാട് പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പ് അവകാശപ്പെട്ടതു പോലെ സൌജന്യമല്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൌജന്യമായി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാമെങ്കിലും മിക്ക ഉപഭോക്താക്കള്‍ക്കും ഒന്നര രൂപ നഷ്ടമായി. ആപ് ഡൌണ്‍ലോഡ് ചെയ്യുന്പോള്‍ ഉപയോക്താവിനെ തേടി ഒരു വേരിഫിക്കേഷന്‍ കോഡ് എത്തും. ഇതിനോടൊപ്പമാണ് 1.50 രൂപ നഷ്ടമായതായുള്ള എസ്എംഎസ് സന്ദേശം ഉപയോക്താവിനെ തേടിയെത്തുന്നത്.
ഇന്‍റര്‍നെറ്റ് ഇല്ലാതെ പോലും ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാവുമെന്ന കേന്ദ്രത്തിന്‍റെ അവകാശവാദവും തെറ്റാണെന്നാണ് ഡൌണ്‍ലോഡ് ചെയ്തവരുടെ പരിപാടി. ഒരു സര്‍ക്കാര്‍ ഉദ്യമത്തിന്‍റെ എല്ലാ ന്യൂനതകളും ആപ്ലിക്കേഷനില്‍ പ്രകടമാണെന്നും ഉപയോക്താക്കള്‍ കുറ്റപ്പെടുത്തുന്നു. ഭീം ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ സാങ്കേതിക നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും പലര്‍ക്കും ഇടപാട് നടത്താനായില്ലെന്നും പരാതിയുണ്ട്.
പത്ത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ ഭീം ആപ്പ് ഡൌണ്‍ലോഡ് ചെയ്തിട്ടുള്ളത്.