999 രൂപക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ഒരു വര്‍ഷത്തേക്ക്; ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്‍എന്‍എല്‍

Update: 2018-05-07 14:42 GMT
Editor : Alwyn K Jose
999 രൂപക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ഒരു വര്‍ഷത്തേക്ക്; ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്‍എന്‍എല്‍
Advertising

രാജ്യത്ത് ടെലികോം രംഗത്ത് കിടമത്സരം ശക്തമാക്കിയ റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍.

രാജ്യത്ത് ടെലികോം രംഗത്ത് കിടമത്സരം ശക്തമാക്കിയ റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍. ഒരു വര്‍ഷത്തെ കാലാവധി ലഭിക്കുന്ന പുതിയ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും നിലവിലുള്ളവരെ പിടിച്ചുനിര്‍ത്തുകയുമാണ് ദേശീയ ടെലികോം കമ്പനിയുടെ ലക്ഷ്യം.

999 രൂപക്ക് വര്‍ഷം മുഴുവന്‍ ദിവസേന ഒരു ജിബി ഡാറ്റ എന്ന രീതിയില്‍ ലഭ്യമാക്കുന്നതാണ് ഓഫര്‍. ഇതിനൊപ്പം ആറു മാസത്തേക്ക് പരിധികളില്ലാതെ രാജ്യത്ത് എവിടെയും കോള്‍ ചെയ്യാനും കഴിയും. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ രാജ്യത്ത് എല്ലായിടത്തും ഈ ഓഫര്‍ ലഭ്യമാണ്. നിലവില്‍ ജിയോ 999 രൂപക്ക് 90 ദിവസത്തേക്ക് 60 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുമ്പോള്‍ എയര്‍ടെല്‍ 90 ദിവസത്തേക്ക് 60 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് നല്‍കുന്നത്. ഇതാണ് ബിഎസ്എന്‍എല്‍ ഒരു വര്‍ഷത്തേക്ക് 365 ജിബി ഡാറ്റയും ആറു മാസത്തേക്ക് സൌജന്യ കോളുകളും എന്ന ഓഫറിലാക്കിയത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News