കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 3ടി എത്തി; വിലയും സവിശേഷതകളും
വണ്‍പ്ലസ് 3 യുടെ വിജയത്തിന്റെ ചുടവുപിടിച്ച് കൂടുതല്‍ സവിശേഷതകളുമായി ചൈനീസ് കമ്പനി പുറത്തിറക്കിയ പുതിയ താരത്തിന് വണ്‍പ്ലസ് 3ടി എന്നാണ് പേരിട്ടിരിക്കുന്നത്
ചൈനീസ് സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസില്‍ നിന്നു പുതിയൊരു അംഗം കൂടി എത്തുന്നു. വണ്‍പ്ലസ് 3 യുടെ വിജയത്തിന്റെ ചുടവുപിടിച്ച് കൂടുതല്‍ സവിശേഷതകളുമായി ചൈനീസ് കമ്പനി പുറത്തിറക്കിയ പുതിയ താരത്തിന് വണ്‍പ്ലസ് 3ടി എന്നാണ് പേരിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴിയാണ് ഫോണിന്റെ വില്‍പ്പന. ഡിസംബര്‍ 14 ന് അര്‍ധരാത്രി 12 ന് ആദ്യ വില്‍പ്പന തുടങ്ങും. ഇതിനിടെ പുതുവത്സരം മുതല്‍ വണ്‍പ്ലസ് ഇന്ത്യ പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഗണ്‍ മെറ്റലിന്റെ നിറവും അലുമിനത്തിന്റെ കരുത്തുമായി എത്തുന്ന 3ടിയുടെ 64 ജിബി വേരിയന്റിന് 29,999 രൂപയാണ് വില. 128 ജിബി പതിപ്പിന് 34,999 രൂപയും.
വെറും അര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവന്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഊര്‍ജം സംഭരിക്കാന്‍ കരുത്തുള്ള 3,400 mAh ലിഥിയം- അയണ്‍ ബാറ്ററിയാണ് വണ്‍പ്ലസ് 3ടിയുടെ കരുത്ത്. വേഗത്തില്‍ ചാര്‍ജാകുന്നതിനൊപ്പം ബാറ്ററി തണുപ്പിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 6 ജിബി റാമും ക്വാല്‍കോം സ്‍നാപ്‍ഡ്രാഗണ്‍ 821 പ്രൊസസറും മികച്ച വേഗത ഉറപ്പുനല്‍കുന്നു. 3ഡി ഗെയിം അനുഭവങ്ങള്‍ അറിയാന്‍ വണ്‍പ്ലസ് 3ടിയില്‍ തന്നെ കളിച്ചുനോക്കണം. 16 എംപി കാമറയാണ് മറ്റൊരു പ്രത്യേകത. മുന്‍ ഭാഗത്തും പ്രധാന കാമറയും 16 മെഗാ പിക്സല്‍ തന്നെയാണ്. 158 ഗ്രാം ആണ് ഭാരം. 5.5 ഫുള്‍ എച്ച്ഡി AMOLED ഡിസ്‍പ്ലേ. ഒരു പോറല്‍ പോലുമേല്‍ക്കാത്ത കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 4 നിങ്ങളുടെ ഫോണിന്റെ സുരക്ഷ ഏറ്റെടുക്കും. ആന്‍ഡ്രോയ്ഡ് മാഷ്‍മലോ ഒഎസിലാണ് പ്രവര്‍ത്തനം. ഫിംഗര്‍ പ്രിന്റ് സെന്‍സറും ഹാള്‍ സെന്‍സറുമടക്കമുള്ള സുരക്ഷ. ഡ്യുവല്‍ നാനോ സിം സ്ലോട്ടുകളും 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കുമാണ് ഇതിലുള്ളത്.