റെഡ്‍മി നോട്ട് 4 ജനുവരി 19 ന് ഇന്ത്യയില്‍; വിലയും പ്രത്യേകതകളും

Update: 2018-05-23 22:46 GMT
റെഡ്‍മി നോട്ട് 4 ജനുവരി 19 ന് ഇന്ത്യയില്‍; വിലയും പ്രത്യേകതകളും
Advertising

ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമിയുടെ റെഡ്മി നോട്ട് 4 ജനുവരി 19 ന് ഇന്ത്യയിലെത്തുന്നു.

ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമിയുടെ റെഡ്മി നോട്ട് 4 ജനുവരി 19 ന് ഇന്ത്യയിലെത്തുന്നു. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി തന്നെയാണ് ന്യൂഡല്‍ഹിയില്‍ ഫോണ്‍ അവതരിപ്പിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ഫോണ്‍‌ ചൈനയില്‍ പുറത്തിറക്കിയത്.

രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഒരു മോഡലും മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മറ്റൊരു മോഡലുമാണ് കമ്പനി പുറത്തിറക്കുക. യഥാക്രമം 9000, 12000 രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില. സ്വര്‍ണ, വെള്ളി, തവിട്ട് നിറങ്ങളില്‍ ലഭ്യമാക്കുന്ന ഈ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്‍മലോ ഓപ്പറേറ്റിങ് സിസ്റ്റമാണ് പ്രവര്‍ത്തിക്കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെക്ക് 2.5 ഡി കര്‍വ്ഡ് ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. ഡെക്കാ കോര്‍ മീഡിയാ ടെക് പ്രോസസറാണ് ഫോണിന്റെ പ്രധാന സവിശേഷത.

ഫോണിന്റെ പിന്‍വശത്തായി ഫിംഗര്‍പ്രിന്‍റ് റീഡര്‍, 13 മെഗാപിക്സല്‍ ക്യാമറ, ഫെയിസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് പ്രത്യേകതയും ഇരട്ട ടോൺ എൽഇഡി ഫ്ളാഷുമുണ്ട്. 85 ഡിഗ്രി വൈഡ് ആംഗിൾ ലെൻസുള്ള അഞ്ച് മെഗാപിക്സലിന്റെ ക്യാമറയാണ് മുൻഭാഗത്തുണ്ടാവുക. 128 ജിബി വരെയുള്ള മൈക്രോ എസ്‍ഡി കാർഡ് ഉപയോഗിക്കാനാകും. ഒരു സിം കാർഡും ഒരു മൈക്രോ എസ്‍ഡി കാർഡുമോ അല്ലെങ്കിൽ രണ്ട് സിം കാർഡുകളുമോ ഉപയോഗിക്കാനാകും. VoLTE സംവിധാനത്തോടെയുള്ള 4ജി, 3ജി, എഡ്ജ്, ജിപിആർഎസ്, ബ്ലൂടൂത്ത്, മൈക്രോ യുഎസ്‍ബി, ഗ്ലോനാസ്സ് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. കൂടുതല്‍ ബാറ്ററി ലൈഫ് നല്‍കുന്ന 4100 എംഎഎച്ചിന്റെ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഷവോമിയുടെ ഇതര ബജറ്റ് ഫോണുകളെ പോലെ തന്നെ ഇതും ഓണ്‍ലൈന്‍ ഫ്ലാഷ് സെയില്‍ വഴിയായിരിക്കും ലഭ്യമാക്കുക.

Similar News