ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയെയും ഞെട്ടിച്ച് തരൂരിന്‍റെ ഫറാഗോ
വാക്കിന്‍റെ അര്‍ഥം തേടി ഓക്സ്ഫേര്‍ഡിന്‍റെ ഓണ്‍ലൈന്‍ ഡിക്ഷണറിയെ സമീപച്ചവരുടെ എണ്ണം അത്ഭുതപ്പെടുത്തിയെന്നാണ് അധികൃതരുട വെളിപ്പെടുത്തല്‍. ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലില്‍ തന്നെയാണ് ഈ ഞെട്ടല്‍ ....
സുനന്ദപുഷ്കറിന്‍റെ മരണത്തില്‍ ശശി തരൂരിനെതിരരെ ആരോപണശരങ്ങളുമായി രംഗതെത്തിയ റിപ്പബ്ലിക് ചാനലിന്‍റെ ഉദ്യമം ദിശതെറ്റിയെങ്കിലും ചാനലിനും അര്‍ണബ് ഗോസ്വാമിക്കുമെതിരെ ആഞ്ഞടിച്ച് തരൂര്‍ നടത്തിയ ട്വിറ്റര്‍ പ്രയോഗം തരംഗമായി മാറുകയാണ്. കടിച്ചാല്‍പ്പൊട്ടാത്ത ഇംഗ്ലീഷില്‍ തരൂര്‍ നടത്തിയ ട്വീറ്റിന്‍റെ അര്‍ഥം പലര്‍ക്കും പിടികിട്ടിയില്ല. ഇതോടെ ട്വീറ്റും വാര്‍ത്തയിലെ താരമായി. സുനന്ദ വിവാദത്തെ വിഴുങ്ങിയായിരുന്നു ഈ അപ്രതീക്ഷിത താരോദയം.
തന്‍റെ ട്വീറ്റില്‍ തരൂര്‍ ഉപയോഗിച്ച ഫറാഗോ (Farrago) എന്ന വാക്കിന്‍റെ അര്‍ഥം തേടി ഗൂഗിളിനെ സമീപിച്ചവര്‍ അനവധിയാണ്. എന്നാല്‍ ഫെറാഗോ പ്രയോഗം ഗൂഗിളിനെ മാത്രമല്ല ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയെയും ഞെട്ടിച്ചിരിക്കുകയാണ്. വാക്കിന്‍റെ അര്‍ഥം തേടി ഓക്സ്ഫേര്‍ഡിന്‍റെ ഓണ്‍ലൈന്‍ ഡിക്ഷണറിയെ സമീപച്ചവരുടെ എണ്ണം അത്ഭുതപ്പെടുത്തിയെന്നാണ് അധികൃതരുട വെളിപ്പെടുത്തല്‍. ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലില്‍ തന്നെയാണ് ഈ ഞെട്ടല്‍ പങ്കുവച്ചിട്ടുള്ളത്.
ഫറാഗോ താരമായതില്‍ തരൂര്‍ നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.