വാട്സ്ആപില്‍ ഇനി ഇഷ്ടപ്പെട്ട ചാറ്റുകള്‍ പിന്‍ ചെയ്തുവെക്കാം
ഇനി മുതല്‍ വാട്സ്ആപില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചാറ്റ് കാണാന്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടേണ്ട.
ഇനി മുതല്‍ വാട്സ്ആപില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചാറ്റ് കാണാന്‍ സ്ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടേണ്ട. ഇന്ന് മുതല്‍ ഇഷ്ടപ്പെട്ട ചാറ്റുകള്‍ ചാറ്റ് ടാബിന് മുകളിലായി പിന്‍ ചെയ്തു വെക്കാനുള്ള സംവിധാനം വാട്സ്ആപ് അവതരിപ്പിച്ചു. മുഴുവന്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഇനി ഈ സൌകര്യം ഉപയോഗിക്കാന്‍ കഴിയും. സ്ഥിരമായി ചാറ്റ് ചെയ്യുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ പിന്‍ ചെയ്ത് വെക്കുകയും എളുപ്പം കണ്ടുപിടിക്കാനും കഴിയുന്ന ഫീച്ചറാണിത്. പിന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചാറ്റില്‍ കുറച്ച് സമയം അമര്‍ത്തിപ്പിടിച്ചാല്‍ ഡിലീറ്റ്, മ്യൂട്ട്, അര്‍ക്കൈവ് ബട്ടന്‍ എന്നിവക്കൊപ്പം പിന്‍ എന്ന ഓപ്ഷനും കാണാന്‍ കഴിയും. ഈ പിന്‍ ബട്ടന്‍ അമര്‍ത്തി കഴിഞ്ഞാല്‍ ആ ചാറ്റ്, ചാറ്റ് ലിസ്റ്റിനു ഏറ്റവും മുകളില്‍ സ്ഥിരമായുണ്ടാകും. പിന്നീട് വാട്സ്ആപ് തുറക്കുമ്പോള്‍ ആ ചാറ്റില്‍ പുതിയ സന്ദേശങ്ങളൊന്നുമില്ലെങ്കില്‍ കൂടി അതായിരിക്കും ഏറ്റവുമാദ്യം കാണാന്‍ കഴിയുക. വ്യക്തികളെ ആണെങ്കിലും ഗ്രൂപ്പുകളെ ആണെങ്കിലും പരമാവധി മൂന്ന് ചാറ്റുകളാണ് ഇത്തരത്തില്‍ പിന്‍ ചെയ്യാനാവുക.