ജിയോ 4ജി ഫോണ്‍ വരുന്നു; വില 1734 രൂപ, മറ്റു പ്രത്യേകതകള്‍ അറിയാം

Update: 2018-05-26 08:19 GMT
ജിയോ 4ജി ഫോണ്‍ വരുന്നു; വില 1734 രൂപ, മറ്റു പ്രത്യേകതകള്‍ അറിയാം
Advertising

രാജ്യത്ത് 4ജി വിപ്ലവത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ 4G VoLTE സവിശേഷതയോടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കുന്നു.

രാജ്യത്ത് 4ജി വിപ്ലവത്തിന് തുടക്കമിട്ട റിലയന്‍സ് ജിയോ 4G VoLTE സവിശേഷതയോടെ പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കുന്നു. ജിയോയുടെ 4ജി തരംഗത്തില്‍ അടിത്തറയിളകിയ മറ്റു ടെലികോം കമ്പനികള്‍ നിരക്ക് കുറച്ചും ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചും വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ യുദ്ധം ചെയ്യുമ്പോഴാണ് സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയുമായി റിലയന്‍സ് രംഗത്തു വരുന്നത്.

ക്വാല്‍കോം പ്രൊസസറും സ്‍പ്രെഡ്ട്രം ചിപ്‍സെറ്റും അടങ്ങിയ രണ്ടു തരം 4ജി ഫോണുകളാണ് ജിയോ അവതരിപ്പിക്കുക. ക്വാല്‍കോം ചിപ്‍സെറ്റ് കരുത്തു പകരുന്ന ഫോണിന് 1798 രൂപയും സ്‍പ്രെഡ്ട്രം കരുത്താകുന്ന ഫോണിന് 1734 രൂപയുമാണ് വില. ഉത്പാദനം ഇതിനോടകം തുടങ്ങി കഴിഞ്ഞ ഈ രണ്ടു ഫോണുകളും അടുത്ത മാസങ്ങളില്‍ തന്നെയായി വിപണിയില്‍ എത്തും. 4ജി സവിശേഷതയുള്ള ഈ രണ്ടു ഫോണുകളും താരതമ്യേന മികച്ച ഹാര്‍ഡ്‍വെയര്‍ സവിശേഷതകളുമായാണ് അവതരിക്കുക. 2.4 ഇഞ്ച് സ്‍ക്രീനില്‍ ഡയലര്‍ ഫോണാണിത്. 512 എംബി റാം, 4ജിബി മെമ്മറി, മൈക്രോ എസ്‍ഡി കാര്‍ഡ് സപ്പോര്‍ട്ട്, 2 എംപി പ്രധാന കാമറ, വിജിഎ മുന്‍ കാമറ, വൈഫൈ, ജിപിഎസ് തുടങ്ങിയ സവിശേഷതകളാണ് ജിയോ 4ജി ഫോണിലുണ്ടാകുക. അതേസമയം, ഹോട്ട് സ്‍പോര്‍ട്ട്, ടെതറിങ് സംവിധാനം ഈ ഫോണിലുണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. മികച്ച ബാറ്ററി ശേഷിയും ഈ ഫോണിലുണ്ടാകും. നിലവില്‍ 4ജി സംവിധാനമുള്ള വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഫോണ്‍ ലാവ 4ജിയാണ്. ഇതിന് 3333 രൂപയാണ് വില. ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് കൂടി 4ജിയെ വളര്‍ത്താനുള്ള ആയുധം കൂടിയായാണ് ഈ വില കുറഞ്ഞ 4ജി ഫോണിനെ ജിയോ രൂപപ്പെടുത്തുന്നത്.

Similar News