എങ്ങിനെയാണ് ക്ലൗഡ് സീഡിംഗ് വഴി മഴ പെയ്യിക്കുന്നത്?

Update: 2018-05-30 04:03 GMT
Editor : Ubaid
എങ്ങിനെയാണ് ക്ലൗഡ് സീഡിംഗ് വഴി മഴ പെയ്യിക്കുന്നത്?
Advertising

വിമാനങ്ങളും, റോക്കറ്റുകളും ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറുന്നത്

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളില്‍ മഴപെയ്യുവാന്‍ വേണ്ടി രാസപദാര്‍ത്ഥങ്ങളായ സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) എന്നിവ പൂജ്യം ഡിഗ്രിയേക്കാള്‍ താഴ്ന്ന ഊഷ്മാവില്‍ മേഘത്തിലേക്ക് കലര്‍ത്തുകയാണ് ചെയ്യുന്നത്. ഇത് സാധാരണരീതിയില്‍ മഴ പെയ്യിക്കുന്നതിനോ, കൃത്രിമമഞ്ഞ് വരുത്തുന്നതിനോ ആണ് ഉപയോഗിക്കുന്നത്. കൂടാതെ മൂടല്‍ മഞ്ഞ് കുറക്കുന്നതിനും ഈ പ്രവര്‍ത്തനം ഉപയോഗിക്കുന്നു. വിമാനങ്ങളും, റോക്കറ്റുകളും ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറുന്നത്. കൃത്രിമ മഴ പെയ്യിക്കാന്‍ സില്‍വര്‍ അയൊഡൈഡിനു പകരമായി പൂജ്യം ഡിഗ്രിയേക്കാള്‍ താഴെ തണുപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡും (ഡ്രൈ ഐസ്) ക്ലൌഡ് സീഡിങ്ങിനായി ഉപയോഗപ്പെടുത്താറുണ്ട്.

Full View
Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News