വസ്ത്രങ്ങള്‍ ഭംഗിയായി മടക്കി തരാനും ഇനി റോബോട്ട്

Update: 2018-06-01 00:10 GMT
Editor : Alwyn K Jose
വസ്ത്രങ്ങള്‍ ഭംഗിയായി മടക്കി തരാനും ഇനി റോബോട്ട്
Advertising

അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന സിഇഎസ് വ്യവസായ മേളയിലാണ് ഈ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.

മുഷിഞ്ഞ തുണികൾ അലക്കി തരുന്ന മെഷീൻ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സ്വിച്ചിട്ടാൽ ഏതു ഡ്രെസ്സും മടക്കി കയ്യിൽ തരുന്ന ഒരു റോബോട്ടിനെ ഉണ്ടാക്കിയിരിക്കുകയാണ് ജപ്പാനിലെ സെവൻ ഡ്രീമേഴ്‌സ് ലബോറട്ടറി. അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന സിഇഎസ് വ്യവസായ മേളയിലാണ് ഈ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.

Full View

പേര് ലോൻഡ്രോയ്‌ഡ്‌, കാഴ്ച്ചയിൽ ഒരു ചെറിയ അലമാരയാണ് ഈ റോബോട്ട്. താഴത്തെ പെട്ടിയിൽ ഉണങ്ങിയ വസ്ത്രങ്ങളിട്ട് ഒരു ബട്ടൺ അമർത്തിയാൽ നിമിഷ നേരം കൊണ്ട് വസ്ത്രങ്ങൾ വൃത്തിയായി മടക്കി മുകളിലെ തട്ടിലെത്തും. ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരിക്കുകയാണ് വസ്ത്രം മടക്കുന്ന ഈ റോബോട്ട്. ജപ്പാനിലെ സെവൻ ഡ്രീമേഴ്‌സ് ലബോറട്ടറി ആണ് ഈ ആശയത്തിന് പിന്നിൽ. ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ്, ഇമേജ് അനാലിസിസ്, റോബോട്ടിക്സ് എന്നീ മൂന്ന് ടെക്നോളജികൾ ഉപയോഗിച്ചാണ് ഈ റോബോട്ടിന്‍റെ പ്രവർത്തനം. ഒരേ സമയം 30 വസ്ത്രങ്ങൾ വരെ റോബോട്ട് മടക്കും. ഓരോ വസ്ത്രവും ഏതുതരത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞു അതിനനുസരിച്ച് വസ്ത്രം മടക്കാൻ റോബോട്ട് പ്രാപ്തനാണെന്നു കമ്പനി സിഇഒ ഷിൻ സാകേൻ പറഞ്ഞു.

2018 ൻറെ അവസാനത്തോടെ ലോൻഡ്രോയ്‌ഡ് വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാൽ സാധാരണക്കാർക്ക് ഈ റോബോട്ടിനെ അത്ര എളുപ്പം സ്വന്തമാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാരണം 16,000 യുഎസ് ഡോളർ ആണ് ഇതിന്‍റെ വില. അതായത് 10 ലക്ഷം ഇന്ത്യൻ രൂപ. ഇലക്ട്രോണിക് വസ്തുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രദർശനവേദിയാണ് ലാസ് വേഗാസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News