ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചു

Update: 2018-06-01 05:58 GMT
ആപ്പിള്‍ എയര്‍പോഡ് പൊട്ടിത്തെറിച്ചു
Advertising

വിപണിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഏറെ പഴികേട്ട ആപ്പിളിന്റെ ഉത്പന്നമായിരുന്നു എയര്‍പോഡ്.

വിപണിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഏറെ പഴികേട്ട ആപ്പിളിന്റെ ഉത്പന്നമായിരുന്നു എയര്‍പോഡ്. ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍ക്കൊപ്പം ആപ്പിള്‍ അവതരിപ്പിച്ച വയര്‍ലെസ് ഇയര്‍ഫോണായിരുന്നു എയര്‍പോഡ്. ഒരിക്കലും ചാര്‍ജ് അവസാനിക്കാത്ത ഉത്പന്നമാണെന്നതായിരുന്നു എയര്‍പോഡിനെ മറ്റു വയര്‍ലെസ് ഇയര്‍ഫോണുകളില്‍ നിന്ന് വ്യത്യസ്തനാക്കിയത്.

ചെവിയില്‍ നിന്ന് എടുത്തുമാറ്റുമ്പോള്‍ തന്നെ സെന്‍സറുകള്‍ തിരിച്ചറിഞ്ഞ് സ്ലീപ് മോഡിലേക്ക് പോകുന്ന തരത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. ഏതായാലും പൊട്ടിത്തെറിയുടെ പേരില്‍ സമീപകാലത്ത് സാംസങിനുണ്ടായ തലവേദന ചെറുതായിരുന്നില്ല. ഇപ്പോഴിതാ, ആപ്പിളിന്റെ എയര്‍പോഡ് പൊട്ടിത്തെറിച്ചു എന്നാണ് ഒടുവില്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. ഫ്ലോറിഡയിലെ ടാംപ നിവാസിയായ ജേസണ്‍ കോളനാണ് തന്റെ എയര്‍പോഡ് പൊട്ടിത്തെറിച്ചതായുള്ള പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് എയര്‍പോഡ് പൊട്ടിത്തെറിച്ചത്. ഭാഗ്യത്തിന് ഈ സമയം ജേസണ്‍ എയര്‍പോഡ് ചെവിയില്‍ വച്ചിരുന്നില്ല. വലതുവശത്തെ എയര്‍പോഡില്‍ നിന്ന് പുക വരുന്നത് ശ്രദ്ധിച്ച ജേസണ്‍ ഇത് പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല.

Similar News