ജിയോ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത, സൗജന്യ സേവനം മാര്‍ച്ച് 31 വരെ
ജിയോ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മുകേഷ് അംബാനിയുടെ പുതുവല്‍സര സമ്മാനം
ജിയോ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി മുകേഷ് അംബാനിയുടെ പുതുവല്‍സര സമ്മാനം. പഭോക്താക്കള്‍ക്കുള്ള സൗജന്യ സേവനം മാര്‍ച്ച് 31 വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു. റിലയന്‍സിന്‍റെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ആണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 4 മുതല്‍ ജിയോ സിം എടുക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നിലവില്‍ വെല്‍ക്കം ഓഫര്‍ ലഭിക്കുന്നവര്‍ക്ക് ആ സേവനം ഡിസംബര്‍ 31 വരെ ലഭിക്കും. ട്രായ് നിയമപ്രകാരം ഡിസംബര്‍ മൂന്നിനുള്ളില്‍ സിം എടുക്കുന്നവര്‍ക്കേ വെല്‍ക്കം ഓഫര്‍ ലഭിക്കൂ. ഡിസംബര്‍ 31ന് ശേഷം ഈ യൂസര്‍മാരുടെ വെല്‍ക്കം ഓഫര്‍ ഹാപ്പി ന്യൂയര്‍ ഓഫറിലേക്ക് മാറും.ലോഞ്ച് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോള്‍ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5.2 കോടി കടന്നെന്ന് മുകേഷ് അംബാനി അവകാശപ്പെട്ടു.മൂന്ന് മാസത്തിനുള്ളിലെ ജിയോയുടെ വളര്‍ച്ച ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, സ്‌കൈപ്പ് എന്നീ കമ്പനികളെ കടത്തിവെട്ടി. 12 വര്‍ഷമെടുത്താണ് എയര്‍ടെല്‍ അഞ്ച് കോടി വരിക്കാരെന്ന നാഴികകല്ല് മറികടന്നത്. വൊഡാഫോണും ഐഡിയയും ഇതിനായി 13 വര്‍ഷമെടുത്തു.ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനിയാണ് ജിയോ . ശരാശരി ബ്രോഡ്ബാന്‍ഡ് യൂസറിനേക്കാള്‍ 25 മടങ്ങ് അധികം ഡേറ്റ ജിയോ യൂസര്‍മര്‍ ഉപയോഗിക്കുന്നുണ്ടെന്നും റിലയന്‍സ് മേധാവി കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 5നാണ് ജിയോ സേവനമാരംഭിച്ചത്. വെല്‍ക്കം ഓഫറിന്‍റെ കാലാവധി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ ജിയോയുടെ മറ്റു പ്ലാനുകളിലേക്ക് മാറേണ്ടി വരും.