സാംസങിനെ തോല്‍പ്പിച്ച് ഹുവായ്; 1.16 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Update: 2018-06-05 15:43 GMT
സാംസങിനെ തോല്‍പ്പിച്ച് ഹുവായ്; 1.16 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി
Advertising

മൊബൈല്‍ ഫോണ്‍ വിപണന രംഗത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സാംസങ് ഇലക്ട്രോണിക്സും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹുവായ് ടെക്നോളജീസും തമ്മില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ആദ്യത്തെ വിധിയാണ് ഇപ്പോള്‍ വന്നത്.

സാംസങ്ങുമായുള്ള നിയമയുദ്ധത്തില്‍ ഹുവായ് കമ്പനിക്ക് ജയം. സാംസങ് പേറ്റന്റ് ലംഘനം നടത്തിയെന്ന പരാതിയില്‍ ഹുവായ് കമ്പനിക്ക് 11.6 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ചൈനീസ് കോടതി ഉത്തരവിട്ടു.

മൊബൈല്‍ ഫോണ്‍ വിപണന രംഗത്ത് ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന സാംസങ് ഇലക്ട്രോണിക്സും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹുവായ് ടെക്നോളജീസും തമ്മില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ആദ്യത്തെ വിധിയാണ് ഇപ്പോള്‍ വന്നത്. കഴിഞ്ഞ മെയിലാണ് സാംസങ്ങിനെതിരെ ഹുവായ് പരാതി ഫയല്‍ ചെയ്തത്. സാംസങ്ങ് പുറത്തിറങ്ങിയ മൊബൈല്‍ ഫോണുകളുടെ 20 മോഡലുകളിലും ടാബ്ലെറ്റുകളിലും അനുമതിയില്ലാതെ തങ്ങളുടെ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നുവെന്നാണ് ഹുവായ്‍യുടെ പരാതി. സാംസങ് ഗ്യാലക്സി എസ് 8 നിര്‍മാതാക്കള്‍ നഷ്ടപരിഹാരം നല്‍കാനാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതി വിധി സ്വാഗതം ചെയ്യുന്നതായി ഹുവായ് കമ്പനി പ്രതികരിച്ചു. കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സാംസങ് കമ്പനി വക്താവ് പറഞ്ഞത്.

Similar News