ഐഫോണിനെ കളിയാക്കി കൊന്ന് സാംസങിന്റെ പരസ്യം
Update: 2018-06-05 15:11 GMT
ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ച് പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തന്നെയാണ് സാംസങിന്റെ പരിഹാസ പരസ്യം ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.
ഐഫോണ്‍ ഉപഭോക്താക്കളെ ക്രൂരമായി പരിഹസിച്ച് സാംസങ് പരസ്യം. ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ച് പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തന്നെയാണ് സാംസങിന്റെ പരിഹാസ പരസ്യം ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. 2007 ല്‍ നിന്നാണ് പരസ്യത്തിന്റെ കഥ തുടങ്ങുന്നത്. പത്തു വര്‍ഷം മുമ്പ് മുതല്‍ ഐഫോണ്‍ ഉപയോഗിച്ചിരുന്ന ഒരാള്‍ 2017 ആയപ്പോഴേക്കും ഐഫോണിനെ മടുത്ത് സാംസങിനെ ഒപ്പം കൂട്ടുന്നതാണ് പ്രമേയം.