സ്വയം നിയന്ത്രിത കൊലയാളി റോബോട്ടുകള്‍ വരുന്നു; മുഖം തിരിച്ചറിഞ്ഞ് കൊന്നിട്ട് തിരിച്ചുപറക്കും

Update: 2018-06-05 00:10 GMT
Editor : Alwyn K Jose
സ്വയം നിയന്ത്രിത കൊലയാളി റോബോട്ടുകള്‍ വരുന്നു; മുഖം തിരിച്ചറിഞ്ഞ് കൊന്നിട്ട് തിരിച്ചുപറക്കും
Advertising

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരാളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സോഫിയ എന്ന റോബോട്ടാണ് കക്ഷി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരാളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സോഫിയ എന്ന റോബോട്ടാണ് കക്ഷി. സ്വയം ചിന്തിക്കാനും പ്രതികരിക്കാനും കഴിവുള്ളവളാണ് സോഫിയ. എന്നാല്‍ സ്വയം നിയന്ത്രിക റോബോട്ടുകള്‍ മനുഷ്യരാശിക്ക് എത്രത്തോളം ഭീഷണിയാണെന്ന ചോദ്യത്തിന് ഭീതിപ്പെടുത്തുന്ന ഉത്തരമാണ് ശാസ്ത്രലോകത്തിന് നല്‍കാനുള്ളത്.

യുദ്ധ മേഖലകളില്‍ രാജ്യങ്ങള്‍ സൈനികര്‍ക്ക് പകരം കൊലയാളി റോബോട്ടുകളെ വിന്യസിക്കുന്ന കാലം വിദൂരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം സ്വയം നിയന്ത്രിത കൊലയാളി റോബോട്ടുകള്‍ തിരിഞ്ഞുകൊത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം സാങ്കേതിക വിദ്യയുടെ വികസനത്തിന് രാജ്യാന്തരതലത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അടുത്തിടെ പുറത്തു വന്ന ഒരു കുഞ്ഞന്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഒരു ക്ലാസ് റൂമിലേക്ക് പറന്നെത്തുന്ന ആയുധം വഹിക്കുന്ന കുഞ്ഞന്‍ ഡ്രോണുകള്‍ ആളുകളുടെ മുഖം തിരിച്ചറിഞ്ഞ് നിഷ്പ്രയാസം കൊന്നതിന് ശേഷം തിരിച്ചുപറക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കൈവെള്ളയില്‍ ഒതുങ്ങുന്ന കുഞ്ഞന്‍ ഡ്രോണുകള്‍ക്ക് ഏതു ജനക്കൂട്ടത്തില്‍ നിന്നും ഇരയെ തിരഞ്ഞു കണ്ടെത്താന്‍ കഴിയും. ഇതിന് ഇരയുടെ ഒരു ഫോട്ടോ ഡ്രോണിന്റെ ബുദ്ധിയിലേക്ക് പരിചയപ്പെടുത്തിയാല്‍ മാത്രം മതി. പിന്നീട് ഇരയുടെ മുഖം ഡ്രോണിലെ കാമറയില്‍ സ്കാന്‍ ചെയ്ത് ഉറപ്പിച്ച ശേഷമാണ് കൊലപാതകം. ഇതിനെ ഒരു മുന്നറിയിപ്പായാണ് വീഡിയോ തയാറാക്കിയ സംഘം പരിചയപ്പെടുത്തുന്നത്. സ്വയം നിയന്ത്രിത റോബോട്ടുകളുടെ നിര്‍മാണത്തിന് കടുത്ത നിയന്ത്രണം വേണമെന്നാണ് ഭൂരിഭാഗം ശാസ്ത്രജ്ഞരുടെയും പക്ഷം. ഇത്തരം വിഷയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

Full View

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News