ഐഫോണുകള്‍ വന്‍ വിലക്കുറവില്‍; ചെയ്യേണ്ടത് ഇത്രമാത്രം...

Update: 2018-06-05 06:34 GMT
Editor : Alwyn K Jose
ഐഫോണുകള്‍ വന്‍ വിലക്കുറവില്‍; ചെയ്യേണ്ടത് ഇത്രമാത്രം...
Advertising

ഇടനിലക്കാരില്ലാതെ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വീട്ടിലെത്തുമെന്ന പ്രത്യേകതയാണ് മിക്കവരെയും ഓണ്‍ലൈന്‍ ഷോപ്പിങിലേക്ക് തിരിക്കുന്നത്.

ഇടനിലക്കാരില്ലാതെ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വീട്ടിലെത്തുമെന്ന പ്രത്യേകതയാണ് മിക്കവരെയും ഓണ്‍ലൈന്‍ ഷോപ്പിങിലേക്ക് തിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ ആഗോള ഭീമന്‍മാരായ ആമസോണ്‍, ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ഐഫോണ്‍ X മുതല്‍ SE വരെ നീളുന്നവയ്ക്ക് വന്‍ വിലക്കുറവാണ് ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആഡംബരശ്രേണിയിലെ കുഞ്ഞനായ ഐഫോണ്‍ SE വാങ്ങാന്‍ കൊതിക്കുന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന അവസരമാണിതെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ 16 വരെയാണ് പ്രത്യേക വിലക്കുറവില്‍ ഐഫോണുകള്‍ വാങ്ങാന്‍ അവസരമുള്ളത്. ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ ഫോണ്‍ എക്സ്‍ചേഞ്ച് ചെയ്യാനുള്ള സൌകര്യവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.

ആപ്പിള്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ആഡംബര ഭീമനായ ഐഫോണ്‍ X നാണ് ഏറ്റവും വിലക്കുറവുള്ളത്. 1,08,930 രൂപ വില വരുന്ന 256 ജിബി ഐഫോണ്‍ X നെ 97,999 രൂപയ്ക്ക് ആമസോണിലൂടെ സ്വന്തമാക്കാന്‍ കഴിയും. 95,390 രൂപ വില വരുന്ന 64 ജിബി വേരിയന്‍റിനാണെങ്കില്‍ 79,999 രൂപയാണ് ഓഫര്‍ നിരക്ക്.

ഫോണുകളും ഓഫര്‍ വിലയും (യഥാര്‍ഥ വില ബ്രാക്കറ്റില്‍)

ഐഫോണ്‍ 8 പ്ലസ് 64 ജിബി - 65,999 രൂപ (73,000 രൂപ)
ഐഫോണ്‍ 8 പ്ലസ് 256 ജിബി - 79,999 രൂപ (86,000 രൂപ)
ഐഫോണ്‍ 8 64 ജിബി - 54,999 രൂപ (64,000 രൂപ)
ഐഫോണ്‍ 8 256 ജിബി - 68,999 രൂപ (77,000 രൂപ)
ഐഫോണ്‍ 7 പ്ലസ് 32 ജിബി - 56,999 രൂപ (59,999 രൂപ)
ഐഫോണ്‍ 7 പ്ലസ് 128 ജിബി - 64,999 രൂപ
ഐഫോണ്‍ 7 പ്ലസ് 256 ജിബി - 73,949 രൂപ (85,400 രൂപ)
ഐഫോണ്‍ 7 32 ജിബി - 41,999 രൂപ
ഐഫോണ്‍ 7 128 ജിബി - 54,999 രൂപ
ഐഫോണ്‍ 7 256 ജിബി - 58,350 രൂപ (74,400 രൂപ)
ഐഫോണ്‍ 6 എസ് പ്ലസ് 32 ജിബി - 37,999 രൂപ (49,000 രൂപ)
ഐഫോണ്‍ 6 എസ് 32 ജിബി - 33,999 രൂപ
ഐഫോണ്‍ 6 32 ജിബി - 24,999 രൂപ (29,500 രൂപ)
ഐഫോണ്‍ SE 32 ജിബി - 18,799 രൂപ - എച്ച്ഡിഎഫ്സി കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപ അധിക കിഴിവും.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News