വിവിധ ഡിസൈനിലുള്ള ലോഗോകളുമായി ആപ്പിൾ; രഹസ്യമെന്ത്? 

Update: 2018-10-20 06:03 GMT
Advertising

വിവിധ ഡിസൈനിലും രൂപത്തിലുമുള്ള ലോഗോകളുമായി ആപ്പിൾ. ആപ്പിൾ ഒക്ടോബർ 30ന് നടത്താനിരിക്കുന്ന രഹസ്യ പരിപാടിക്ക് മുന്നോടിയായായാണ് ലോഗോ വെച്ച് വിവിധ രൂപത്തിൽ ഡിസൈൻ ചെയ്ത് ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30ന് ബ്രൂക്‌ലിന്‍ അക്കാഡമി ഓഫ് മ്യൂസിക്കിലെ വേദിയില്‍ വെച്ചാണ് ആപ്പിൾ രഹസ്യ പരിപാടി സംഘടിപ്പിക്കുന്നത്. ‘ദേർ ഈസ് മോർ ഇൻ ദി മേയ്ക്കിങ്ങ്’ എന്നാണ് പരിപാടിയുടെ ടാഗ് ലൈൻ. ആപ്പിളിന്റെ പുതിയ ഐപാഡുകള്‍, മാക് കംപ്യൂട്ടറുകള്‍, പുതിയ എയര്‍പോഡ് എന്നിവയുടെ ഏതോ ഒന്നിന്റെ ലോഞ്ചിങ്ങായിരിക്കും പരിപാടിയെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.

എല്ലാ വർഷവും ആപ്പിളിന്റെ സെപ്റ്റംബറിലെ ഐ ഫോൺ ലോഞ്ചിന് ശേഷം ഒക്ടോബറിൽ അവധികാല ലോഞ്ചിന് മുൻപ് ആപ്പിൾ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി കൊണ്ട് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ വർഷത്തെയും വേദികൾക്ക് വിപരീതമായി ബ്രൂക്‌ലിൻ അക്കാദമി ഓഫ് മ്യൂസിക്ക് തെരഞ്ഞെടുത്തതിനെയും ആപ്പിൾ ആരാധകർ സംശയിക്കുന്നുണ്ട്.

മാധ്യമങ്ങൾക്ക് നൽകിയ ഇ-മെയിൽ ക്ഷണ കത്തിലാണ് വിവിധ രൂപത്തിലുള്ള ആപ്പിൾ ലോഗോകൾ പ്രിന്റ ചെയ്തിട്ടുള്ളത്. ലോഗോകളിലെ സൂചനകൾ പ്രകാരം പരിപാടി ആപ്പിൾ ഐ പാഡിന്റെത് ആയിരിക്കുമെന്നാണ് ടെക്ക് ലോകത്ത് നിന്നുള്ള സംസാരം. ഒക്ടോബർ 30ന് പത്ത് മണിക്കുള്ള പരിപാടി കഴിഞ്ഞത് ശേഷം മാത്രമേ ലോഗോ എന്തിനെ സൂചിപ്പിച്ചായിരിക്കുമെന്ന് വ്യക്തത വരൂ.

Tags:    

Similar News