മുന്‍ യു.കെ ഉപപ്രധാനമന്ത്രി ഇനി ഫേസ്ബുക്ക് ജീവനക്കാരന്‍

സ്വകാരത, തെരഞ്ഞെടുപ്പ് പ്രചരണം, വ്യാജ വാര്‍ത്ത എന്നിങ്ങനെ കുപ്രസിദ്ധിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്‍റെ പുതിയ തീരുമാനം

Update: 2018-10-22 05:49 GMT
Advertising

മുന്‍ യു.കെ ഉപ പ്രധാനമന്ത്രി നിക്ക് ക്ലെഗ് ഇനി ഫേസ്ബുക്കിന്‍റെ ആഗോള കാര്യങ്ങളുടെയും ആശയവിനിമയ രംഗത്തിന്‍റെയും തലവന്‍. സ്വകാരത, തെരഞ്ഞെടുപ്പ് പ്രചരണം, വ്യാജ വാര്‍ത്ത എന്നിങ്ങനെ കുപ്രസിദ്ധിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്‍റെ പുതിയ തീരുമാനം.

ബ്രിട്ടന്‍ ലിബറല്‍സ് ആന്‍റ് ഡെപ്യൂട്ടി പാര്‍ട്ടിയുടെ ഭാഗമായി ഡേവിഡ് കാമറൂണിന്‍റെ ഡെപ്യൂട്ടിയായി 2010 മുതല്‍ 2015 വരെ സേവനമനുഷ്ടിച്ച നിക്ക് ക്ലെഗ് സിലിക്കോണ്‍ വാലിയിലെ ഏറ്റവും സമുന്നതനായ നേതാവ് കൂടിയാണ്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, സി.ഒ.ഒ ഷെറില്‍ സാന്‍റ്ബര്‍ഗ് എന്നിവര്‍ ക്ലെഗുമായി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

ഫേസ്ബുക്ക് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണെന്നും ഇതിനെ തരണം ചെയ്യാനായി പുതിയ വീക്ഷണങ്ങള്‍ ക്ലെഗിന്‍റെ വരവിലൂടെ സാധിക്കുമെന്ന് ഷെറില്‍ സാന്‍റ്ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Tags:    

Similar News