ആശുപത്രിയില്‍ പോകണ്ട: ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയമിടിപ്പ് ഇനി വീട്ടിലിരുന്ന് തന്നെ അളക്കാം
രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗര്‍ഭാവസ്ഥയിലെ മറ്റ് വിഷമതകള്‍ എന്നിവ കാരണം ഗര്‍ഭ സമയത്ത് സ്ത്രീകള്‍ അനുഭവിക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഒരു പരിധി വരെ പ്രതിവിധികള്‍ കണ്ടെത്താന്‍ സാധിക്കും
വീട്ടിലിരുന്ന് തന്നെ ഇനി ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയമിടിപ്പ് അളക്കാം. യു.കെയിലെ യൂണിവേഴ്സിറ്റി ഓഫ് സസെക്സിലെ ഗവേഷകരാണ് അത്യാതുനികമായ ഈ സാങ്കേതിക വിദ്യക്ക് പിന്നില്‍. ഗര്‍ഭകാലത്ത് തന്നെ ശിശുവിന് ഹൃദയ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് തിരിച്ചറിയാന്‍ ഈ മെഷീന്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ അറിയാന്‍ സാധിക്കും.
രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗര്‍ഭാവസ്ഥയിലെ മറ്റ് വിഷമതകള്‍ എന്നിവ കാരണം ഗര്‍ഭ സമയത്ത് സ്ത്രീകള്‍ അനുഭവിക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഒരു പരിധി വരെ പ്രതിവിധികള്‍ കണ്ടെത്താന്‍ സാധിക്കും. സാധാരണ ആശുപത്രികളിലുപയോഗിക്കുന്ന സാങ്കേതിക വിദ്യകളല്ലാതെ ഇലക്ട്രോ മീറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആമ്പ്ലിഫയര്‍ ഖടിപ്പിച്ച ഇലക്ട്രോണിക് പൊട്ടന്‍ഷ്യല്‍ സെന്‍സിങ് ടെക്നോളജിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീയുടെ ഉദരത്തില്‍ കൃത്യമായി ഈ യന്ത്രം ഖടിപ്പിക്കുന്നതിലൂടെ ശിശുവിന്‍റെ ഹൃദയമിടിപ്പ് കൃത്യമായി അറിയാന്‍ സാധിക്കും.
ഗര്‍ഭസ്ഥ ശിശുവിന്‍റെ ഹൃദയമിടിപ്പ് അളക്കാനുള്ള മറ്റ് യന്ത്രങ്ങള്‍ വിപണിയിലുണ്ടെങ്കിലും കൃത്യതക്കുറവും എടുത്തുകൊണ്ട് പോകുന്നതിലുമുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് ഇത് ആശുപത്രികളില്‍ മാത്രമായി ഒതുങ്ങി. ആശുപത്രിയില്‍ സില്‍വര്‍ ക്ലോറൈഡ് ഇലക്ട്രോഡ്സ് പ്രവര്‍ത്തിപ്പിക്കാന്‍ അത്യാവശ്യമായി ഗര്‍ഭിണിയുടെ ഉദരത്തില്‍ പുരട്ടുന്ന ജെല്ല് ഉദരത്തില്‍ ഒഴിവാക്കാനും ഇത് സഹായകമാകുന്നു.