ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-29 നാളെ ഭ്രമണപഥത്തില്‍

വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായെങ്കിലും, കാലാവസ്ഥ പ്രതികൂലമായേക്കുമോ എന്ന ആശങ്ക മാത്രമാണ് അവശേഷിക്കുന്നത്

Update: 2018-11-13 06:17 GMT
Advertising

ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-29 നളെ ഭ്രമണ പഥത്തിൽ എത്തിക്കും. കാലാവസ്ഥ അനുകൂലമാണങ്കിൽ, ഇന്ത്യയുടെ GSLV-MK lll, ഉപഗ്രഹവുമായി ബുധൻ വെെകീട്ടോടെ ശ്രീഹരികോട്ട വിക്ഷേപണ കേന്ദ്രത്തിൽ നിന്നും പറന്നുയരും.

കഴിഞ്ഞ മാർച്ച് 29ന് ജിസാറ്റ്-6A വിക്ഷേപിച്ച ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-29. ഭൂമിയിൽ നിന്നും 36,000 കി.മി ഉയരത്തിൽ ജിയോ സ്റ്റേഷനറി ഓർബിറ്റിൽ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തിന് 3,423 കിലോഗ്രാം ഭാരമാണ് കണക്കാക്കുന്നത്. പത്ത് വർഷത്തെ പ്രവർത്തി ദെെർഘ്യമാണ് ജി.സാറ്റിന് പ്രവചിച്ചിരിക്കുന്നത്.

വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെങ്കിലും, കാലാവസ്ഥ പ്രതികൂലമായേക്കുമോ എന്ന ആശങ്ക മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ, കിഴക്കൻ ആന്ധ്ര-തമിഴ്നാട് തീരങ്ങളിൽ ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുള്ളതായാണ് ഏറ്റവും പുതിയ വിവരം.

Tags:    

Similar News