കാസ്റ്റിങ് കോള്‍ ആപ്പുമായി യുവാക്കള്‍

തൃശൂര്‍ പറപ്പൂക്കര മുത്തത്തിക്കര സ്വദേശി കിരണ്‍ പരമേശ്വറും സുഹൃത്തുക്കളും ചേര്‍ന്നാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.

Update: 2018-11-23 15:14 GMT
Advertising

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനവുമായി കാസ്റ്റിങ്ങ് കോള്‍ എന്ന പേരില്‍ ഒരു സമൂഹ മാധ്യമ ആപ്പ് ഒരുക്കിയിരിക്കുകയാണ് തൃശൂരിലെ ഒരു കൂട്ടം യുവാക്കള്‍. കലാസൃഷ്ടികള്‍ പ്രോത്സാഹിക്കുന്നതിനുള്ള സൌകര്യത്തോടൊപ്പം സിനിമയുടെ വിവിധ മേഖലകളിലേക്ക് ആളെ തേടുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലുമാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്.

തൃശൂര്‍ പറപ്പൂക്കര മുത്തത്തിക്കര സ്വദേശി കിരണ്‍ പരമേശ്വറും സുഹൃത്തുക്കളും ചേര്‍ന്നാണ് ആപ്പ് രൂപകല്‍പ്പന ചെയ്തത്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. പ്രാഥമിക വിവരങ്ങളും കഴിവുകളും പ്രൊഫലില്‍ ആദ്യം രേഖപ്പെടുത്തണം. ഫോട്ടോ, വീഡിയോ, ലൊക്കേഷന്‍, യൂ ടൂബ് വീഡിയോ, ഓഡിയോ എന്നിവ പോസ്റ്റായി അവതരിപ്പിക്കാനുള്ള സൌകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ രണ്ടായിരത്തിലധികം ആളുകള്‍‌ കാസ്റ്റിങ്ങ് കോള്‍ ഉപയോഗിക്കുന്നുണ്ട്

Tags:    

Similar News