ഫേസ്ബുക്ക് ഇല്ലാതെ ഇനി മെസഞ്ചറും ഇല്ല

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം മെസഞ്ചര്‍ എന്നിവയെല്ലാം ഒന്നിച്ചൊരു പ്ലാറ്റ്ഫോമിലാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്...

Update: 2019-12-28 14:13 GMT
Advertising

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ മെസഞ്ചര്‍ ഉപയോഗിക്കാനാകില്ല. പുതിയതായി മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായിരിക്കും ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ബന്ധമാക്കുക. ഇക്കാര്യം ഫേസ്ബുക്ക് തങ്ങളുടെ ഹെല്‍പ് സെന്റര്‍ പേജിലും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

'മെസഞ്ചര്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ഫേസ്ബുക്കിലൂടെയാണ് സൈന്‍ ഇന്‍ ചെയ്യുന്നത്. കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫേസ്ബുക്ക് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെ തന്നെ മെസഞ്ചര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് തുടരാനാകും' ഫേസ്ബുക്ക് വക്താവ് വിശദീകരിക്കുന്നു.

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

നിലവില്‍ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനാകും. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം മെസഞ്ചര്‍ എന്നിവയെല്ലാം ഒന്നിച്ചാക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് ചിന്തിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു.

ये भी पà¥�ें- ഇന്‍റര്‍നെറ്റ് നിയന്ത്രണത്തില്‍ ഇന്ത്യ ഒന്നാമത്

ഫേസ്ബുക്കിന് കീഴിലുള്ള മെസേജിംങ് ആപ്ലിക്കേഷനുകളെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിലാക്കുകയാണ് സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. ഈ വര്‍ഷം ആരംഭത്തിലാണ് ഇക്കാര്യം സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഏത് സംവിധാനം ഉപയോഗിച്ചും തങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് സന്ദേശങ്ങള്‍ എളുപ്പത്തില്‍ അയക്കാന്‍ സൗകര്യമൊരുക്കാനാണ് ശ്രമം.

Tags:    

Similar News