ലക്ഷ്വറി ക്രൂയിസിന്റെ മാന്ത്രികാനുഭവത്തിലേക്ക് മീഡിയവൺ - ബോൺവോ യാത്ര
കിഴക്കനേഷ്യൻ രാജ്യങ്ങളുടെ ആതിഥ്യരീതിയും ഭക്ഷ്യവിഭവങ്ങളും കലാപരിപാടികളുമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ആഢംബരക്കപ്പലുകളുടെ ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഫ്‌ളോട്ടിംഗ് ഡെക്കാണ് മറ്റൊരു സവിശേഷത.
മീഡിയ വണ്ണും കൺസപ്റ്റ് ട്രിപ്പ് ഡിസൈനേഴ്‌സായ ബോൺവോയും സംയുക്തമായി ലക്ഷ്വറി ക്രൂയിസ് കപ്പലിലേക്ക് യാത്രയൊരുക്കുന്നു. 'മാജിക്കൽ ക്രൂയിസ് 2020' എന്ന പേരിൽ 2020 ജനുവരി 19 മുതൽ 24 വരെയാണ് സിംഗപ്പൂരിനും മലേഷ്യയ്ക്കുമിടയിൽ ആഢംരബ ക്രൂയിസ് യാത്രയൊരുക്കുന്നത്. വീഡിയോ ബ്ലോഗർ സുജിത് ഭക്തൻ, ടി.വി ഹോസ്റ്റും മജീഷ്യനുമായ രാജ് കലേഷ് എന്നിവരാണ് യാത്ര നയിക്കുന്നത്. കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന യാത്രയ്ക്കിടയിൽ ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, തായ്‌ലാന്റ് രാജ്യങ്ങളിൽ ഹൃസ്വ സന്ദർശം നടത്താനും യാത്രക്കാർക്ക് അവസരമുണ്ടാകും.
ആറ് രാത്രിയും അഞ്ച് പകലും ദൈർഘ്യമുള്ള യാത്ര ലോകത്തെ ഏറ്റവും വലിയ ആഢംബര കപ്പലുകളിലൊന്നായ 'ക്വാന്റം ഓഫ് ദി സീസി'ലായിരിക്കും എന്നതാണ് മാജിക്കൽ ക്രൂയിസ് 2020-ന്റെ പ്രധാന സവിശേഷത. റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ക്വാന്റം ഓഫ് സീസ് ലഭ്യമായ എല്ലാ ആധുനിക സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചു കൊണ്ടുള്ള ആഢംബര സമുദ്രയാത്രാനുഭവമാണ് പ്രദാനം ചെയ്യുന്നത്. ലക്ഷ്വറി ക്രൂയിസുകളിൽ വലുപ്പം കൊണ്ടും സൗകര്യം കൊണ്ടും മുൻനിരയിലുള്ള ഈ കപ്പലിന് 1139 അടി നീളവും 18 ഡക്കുകളുമാണുള്ളത്. ക്വാന്റം ക്ലാസിലുള്ള ഏറ്റവും മികച്ച കപ്പൽ കൂടിയാണിത്.
കിഴക്കനേഷ്യൻ രാജ്യങ്ങളുടെ സവിശേഷമായ ആതിഥ്യരീതിയും തനത് ഭക്ഷ്യവിഭവങ്ങളും കലാപരിപാടികളുമാണ് ക്വാന്റം ഓഫ് സീസിലെ യാത്രക്കാരെ കാത്തിരിക്കുന്നത്. ആഢംബരക്കപ്പലുകളുടെ ലോകത്തെ തന്നെ ഏറ്റവും ഉയരത്തിലുള്ളതെന്ന റെക്കോർഡുള്ള ഫ്‌ളോട്ടിംഗ് ഡെക്കാണ് ക്വാന്റം ഓഫ് സീസിന്റെ മറ്റൊരു സവിശേഷത. കപ്പലിൽ നിന്ന് 300 അടി ഉയരത്തിലുള്ള ഈ ഡെക്കിൽ 360 ഡിഗ്രി ആംഗിളില്‍ കാഴ്ചകൾ ആസ്വദിക്കാം.
ഇതിനുപുറമെ ബയോനിക്, റോബോട്ടിക്, ഡ്രമാറ്റിക് ഡിജിറ്റൽ പ്രൊജക്ഷൻ തുടങ്ങിയ അതിനൂതന സാങ്കേതികവിദ്യകളോടു കൂടിയ വിനോദാനുഭവങ്ങളും കപ്പലിലുണ്ട്. വിവിധയിനം ഹോട്ട്‌ഡോഗുകളും ചൈനീസ്, ഇറ്റാലിയൻ, ഗ്രിൽ, സമുദ്ര വിഭവങ്ങളുമടങ്ങിയ ഡൈനിംഗ് അനുഭവം, കിടയറ്റ റൂം സർവീസ്, സംഗീത-നൃത്ത ഷോകൾ, കായിക വിനോദ മത്സരങ്ങൾ, സർഫിംഗ്, സാഹസിക പ്രകടനങ്ങൾ, ഔട്ട്‌ഡോർ മൂവി നൈറ്റ്‌സ് തുടങ്ങിയവയും ക്വാന്റം ഓഫ് സീസ് യാത്രാനുഭവത്തിന്റെ ഭാഗമാണ്.
'മാജിക്കൽ ക്രൂയിസ്' പേരിനെ അന്വർത്ഥമാക്കുംവിധമുള്ള വൈവിധ്യമാർന്ന പ്രോഗ്രാമുകളും വിനോദ പരിപാടികളുമാണ് യാത്രയിൽ ഒരുക്കുന്നത്. വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും +91 75940 22166,+91 85940 22166 എന്ന നമ്പറിൽ ബന്ധപ്പെടുക.
മീഡിയവണ്ണും കൺസപ്റ്റ് ട്രിപ്പ് ഡിസൈനേഴ്‌സായ ബോൺവോയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാമത്തെ യാത്രയാണിത്. ചൈനയിലെ വ്യവസായ നഗരമായ ഗ്വാങ്ഷൂവിലേക്ക് നടത്തിയ ആദ്യ രണ്ട് ബിസിനസ് യാത്രകളും വൻവിജയമായിരുന്നു.