മലയാളി പറക്കുന്നു, സോമൻസിന്റെ ചിറകിലേറി

തങ്ങൾ യാത്രയൊരുക്കി നൽകിയവർ തുടർന്നും യാത്രകൾക്കായി സമീപിക്കുന്നു എന്നതാണ് സോമൻസിന്റെ വിജയം.

Update: 2023-11-23 11:44 GMT
Editor : safvan rashid | By : Web Desk
Advertising

യാത്രകൾ മലയാളിയുടെ സംസ്കാരത്തിൽ ഇഴുകിച്ചേർന്നതാണ്. സിനിമയിലും സാഹിത്യത്തിലും സമൂഹമാധ്യമങ്ങളിലുമെല്ലാം മലയാളി യാത്രകളെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. മലയാളിയുടെ യാത്രകൾക്ക് പുതിയ ദിശയും മനോഹര അനുഭവങ്ങളും പകരാനായി രണ്ട് പതിറ്റാണ്ട് മുമ്പ് കൊച്ചിയിലാണ് സോമൻസ് പിറവിയെടുക്കുന്നത്. നിലവിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കോഴിക്കോട് അടക്കമുള്ള കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം സോമൻസിന് ഓഫീസുകളുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയും പ്രമുഖ ടൂറിസ്റ്റ് ടെസ്റ്റിനേഷനുകളിലേക്കായി 35000ത്തിലേറെ യാത്രികരെ സോമൻസ് എത്തിച്ചുകഴിഞ്ഞു. തങ്ങൾ യ​ാത്രയൊരുക്കി നൽകിയവർ തുടർന്നും യാത്രകൾക്കായി സമീപിക്കുന്നു എന്നതാണ് സോമൻസിന്റെ വിജയം.

ലോകത്തെ പ്രധാനപ്പെട്ടതും അവിസ്മരണീയവുമായ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കെല്ലാം സോമൻസിലൂടെ മലയാളി പറന്നിറങ്ങിക്കഴിഞ്ഞു. ആഫ്രിക്ക, അന്റാർട്ടിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെയെല്ലാം മായാകാഴ്ചചകൾ മലയാളി സോമൻസിലൂടെ നുകർന്നുകൊണ്ടിരിക്കുന്നു. സ്കാൻഡനേവിയ, ബാൾട്ടിക്, ദുബൈ തുടങ്ങിയ ഇടങ്ങളിലേക്കായി സ്​പെഷ്യലായി ഒരുക്കിയ പാക്കേജുകളും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കശ്മീർ, രാജസ്ഥാൻ, ഒഡിഷ, കൊൽക്കത്ത, ഹിമാചൽ, ആൻഡമാൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ അടക്കമുള്ള ഇന്ത്യയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹാരിതയിലേക്കും സോമൻസ് യാത്രകൾ ഒരുക്കി വരുന്നു.

Full View

ഓരോ ടൂറിസം ഡെ​സ്റ്റിനേഷനെയും ആഴത്തിൽ പഠിച്ചശേഷമാണ് സോമൻസ് യാത്രകൾ ഒരുക്കി നൽകുന്നത്. ചരിത്രവും സംസ്കാരവും വിനോദവുമെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഓരോ യാത്രയും സോമൻസ് ഒരുക്കുന്നത്. ഓരോ യാത്രയിലും ഉപഭോക്താക്കളുമായി പുലർത്തുന്ന ഹൃദയ ബന്ധമാണ് സോമൻസിന്റെ വിജയരഹസ്യം. യാത്രക്കാരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും തിരിച്ചറിഞ്ഞുകൊണ്ടാണ് സോമൻസ് യാത്രാപദ്ധതി തയ്യാറാക്കുന്നത്. യാത്രകൾ പ്ലാൻ ചെയ്യുന്നത് മുതൽ ഉപഭോക്താവും സോമൻസും തമ്മിലുള്ള ബന്ധം വിളക്കിച്ചേർക്കപ്പെടുന്നു. യാത്രകളിലുടനീളവും യാത്രക്ക് ശേഷവും ആ ബന്ധം മനോഹരമായി തുടരുകയും ചെയ്യുന്നു.

സേവന വഴിയിൽ 25 വർഷം പൂർത്തിയാക്കിയതിന് പിന്നാലെ മലയാളി വിദ്യാർത്ഥിക്കളുടെ സ്വപ്നങ്ങൾക്ക് പുതുദിശപകരാനായി വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിക്കും സോമൻസ് തുടക്കം കുറിച്ചിരുന്നു. ഒരു ബിസിനസ് എന്നതിനപ്പുറത്ത് ഈ മേഖലയിൽ പുലർത്തിയ സത്യസന്ധതയും വിട്ടുവീഴ്ചകൾ ചെയ്യാത്ത സർവീസുമാണ് സോമൻസിനെ വിജയിപ്പിച്ചതെന്ന് സോമൻസ് എം.ഡി എം.കെ സോമൻ പ്രതികരിച്ചു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News