യു.എ.ഇയിൽ സമഗ്രമായ രീതിയിലുള്ള വിസ പരിഷ്​കരണം ഞായറാ​ഴ്​ച മുതൽ

സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തിയവർക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാൻ കഴിയുന്ന സംവിധാനവും ഇതിലുൾപ്പെടും

Update: 2018-10-18 01:38 GMT
Advertising

യു.എ.ഇയിൽ സമഗ്രമായ രീതിയിലുള്ള വിസ പരിഷ്
കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകും. സന്ദർശക, ടൂറിസ്റ്റ് വീസയിൽ എത്തിയവർക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാൻ കഴിയുന്ന സംവിധാനവും ഇതിലുൾപ്പെടും.

ഒരു മാസത്തെ സന്ദർശക വീസയിലോ ടൂറിസ്റ്റ് വീസയിലോ വന്നവർ നിശ്
ചിത സമയപരിധി പൂർത്തിയായാൽ പുതിയ വിസയെടുക്കുന്നതിന് യു.എ.ഇ വിടേണ്ടതില്ല. തുടർച്ചയായി രണ്ടു തവണ രാജ്യം വിടാതെ പുതിയ വിസ എടുക്കാനോ കാലാവധി നീട്ടാനോ സാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

Full View

ജോലി അന്വേഷണത്തിനും മറ്റും എത്തിയവർ യു.എ.ഇയിൽ നിന്ന് എക്സിറ്റായി പുതിയ വീസയിൽ രാജ്യത്തേക്ക് വരേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. വലിയ തോതിലുള്ള പ്രയാസങ്ങളും ഇതു മൂലം ഉദ്യോഗാർഥികൾ അനുഭവിച്ചിരുന്നു. ടൂറിസ്റ്റ് വീസയിലെത്തിയ വിനോദ സഞ്ചാരികൾക്കും സമാനസ്വഭാവത്തിൽ രണ്ടു തവണ വീസ മാറാൻ സാധിക്കും. ടൂറിസം മേഖലക്ക് ഇതു മികച്ച ഉണർവായി മാറുമെന്നാണ് പ്രതീക്ഷ.

വിധവകൾ, വിവാഹ മോചിതർ, അവരുടെ മക്കൾ എന്നിവർക്ക്
വിസ കാലാവധി സ്പോൺസറില്ലാതെ തന്നെ ഒരു വർഷത്തേക്ക്
നീട്ടി നൽകാനുള്ള യു.എ.ഇ തീരുമാനം ഉടൻ നടപ്പാക്കുമെന്നും അധികൃതർ വെളിപ്പെടുത്തി.

Tags:    

Writer - നബീല്‍ കോലോത്തുംതൊടി

Writer

Editor - നബീല്‍ കോലോത്തുംതൊടി

Writer

Web Desk - നബീല്‍ കോലോത്തുംതൊടി

Writer

Similar News