യു.എ.ഇയില്‍ ദീര്‍ഘകാല താമസ വിസക്കുള്ള നിബന്ധനകള്‍ ഇവയാണ്
ദേശീയ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളിലേക്ക് വിദഗ്ധരുടെയും പ്രതിഭകളെയും ആകർഷിക്കുകയാണ് നടപടിയുടെ ലക്ഷ്യം.
നിക്ഷേപകർ, സംരംഭകർ, ശാസ്ത്ര-വൈജ്ഞാനിക ഗവേഷകർ, മികച്ച വിദ്യാർഥികൾ, വിദഗ്ധർ, എന്നിവർക്ക് ദീർഘകാല വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളും മാനദണ്ഡങ്ങളും യു.എ.ഇ മന്ത്രിസഭ വ്യക്തമാക്കി. 2018 മേയിൽ പത്ത് വർഷം വരെയുള്ള വിസ അനുവദിക്കാൻ മന്ത്രിസഭ നൽകിയ അനുമതിയുടെ തുടർച്ചയായാണ് പുതിയ വിശദീകരണം. ദീർഘകാല വിസ സംവിധാനത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു.
നിക്ഷേപരുടെയും സംരംഭകരുടെയും തൊഴിൽ വിദഗ്ധരുടെയും ബിസിനസ് വളർച്ചക്ക് ആകർഷകവും പ്രോൽസാഹന ജനകവുമായ നിക്ഷേപ സാഹചര്യം സ്യഷ്ടിക്കുന്നതിനും ബിസിനസ് സംരംഭങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് നടപടി. ദേശീയ സമ്പദ് വ്യവസ്ഥയുടെ പ്രധാന മേഖലകളിലേക്ക് വിദഗ്ധരുടെയും പ്രതിഭകളെയും ആകർഷിക്കുകയാണ് നടപടിയുടെ ലക്ഷ്യം. ദീർഘകാല വിസ ലഭിക്കുന്നവരുടെ കുടുംബത്തിനും സമാന വിസ ലഭിക്കും.
നിക്ഷേപകർ
യു.എ.ഇയിലെയും വിദേശത്തെയും നിക്ഷേപകർക്ക് ദീർഘകാല വിസ അനുവദിക്കും. രണ്ട് വിഭാഗങ്ങളായാണ് നിക്ഷേപകരെ തരംതിരിച്ചിരിക്കുന്നത്. 50 ലക്ഷം ദിർഹമോ അതിന് മുകളിലോ മൂല്യമുള്ള വസ്തുവകയുള്ള നിക്ഷേപകർക്ക് അഞ്ചു വർഷ കാലാവധിയുള്ള താമസ വിസയാണ് നല്‍കുക. പബ്ലിക് ഇൻവെസ്റ്റ്മെന്റിൽ മുതലിറക്കിയവർ, പ്രശസ്ഥമായ കമ്പനിയുള്ളവർ, കോടിദിർഹമോ അതിൽ കൂടുതലോ ബിസിനസ്സ് പങ്കാളിത്തമുള്ളവർ, റിയൽ എസ്റ്റേറ്റിതര നിക്ഷേപം 60ശതമാനത്തിൽ കുറയാതെ, എല്ലാ മേഖലയിലേയും നിക്ഷേപം കോടി ദിർഹത്തിൽ കൂടുതലുള്ളവർ എന്നിവർക്ക് പത്ത് വർഷം കൂടുമ്പോൾ പുതുക്കാവുന്ന വിസയും അനുവദിക്കും.
സംരംഭകർ
കുറഞ്ഞത് അഞ്ച് ലക്ഷത്തിന്റെ പദ്ധതി നിലവിൽ രാജ്യത്ത് ഉള്ളവരോ രാജ്യത്ത് അക്രഡിറ്റഡ് ബിസ്നസ് ഇൻക്യുബേറ്ററിന് അനുമതി ലഭിച്ചവരോ ആയവര്‍ക്ക് അഞ്ചു വർഷ വിസ അനുവദിക്കും. മാനദണ്ഡങ്ങൾ പാലിച്ചാൽ ഇതു നിക്ഷേപക വിസയായി ഉയർത്താൻ സാധിക്കും. സംരംഭകർ, സംരംഭത്തിലെ പങ്കാളികൾ, മൂന്ന് എക്സിക്യൂട്ടിവ് ഡയറക്ടമാർ, ഭാര്യ, കുട്ടികൾ, എന്നിവർ സംരംഭക വിസയുടെ ആനുകൂല്യത്തിൽ ഉൾപ്പെടും. സംരംഭകന് ആറ് മാസ കാലാവധിയിൽ രാജ്യത്ത് പ്രവേശിപ്പിക്കാം. ആറ് മാസത്തേക്ക് നീട്ടുകയും ചെയ്യാം. മൾട്ടി എൻട്രി അനുവദിക്കും.
വിദഗ്ധരും ശാസ്ത്ര-വൈജ്ഞാനികഗവേഷകരും
വിദഗ്ധർക്കും ശാസ്ത്ര-വൈജ്ഞാനിക മേഖലയിലെ
ഗവേഷകർക്കുമുള്ള പത്ത് വർഷ കാലാവധിയുള്ള വിസ ഡോക്ടർമാർ, തൊഴിൽ വിദഗ്ധർ, ശാസ്ത്രജ്ഞർ എന്നിവർക്കാണ് അനുവദിക്കുക.
ഭാര്യ, കുട്ടികൾ എന്നിവർക്കും ഈ വിസയുടെ ആനുകൂല്യം ലഭിക്കും. ഈ വിഭാഗത്തിൽപെട്ട എല്ലാവർക്കും അതത് മേഖലയിൽ നിയമസാധുതയുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം.
സാംസ്കാരിക-കല മേഖല പ്രതിഭകൾ
യു.എ.ഇ സാംസ്കാരിക-വൈജ്ഞാനിക വികസന മന്ത്രാലയത്തിന്റെ അം
ഗീകാരമുള്ള കലകളിലെ പ്രതിഭകൾക്കാണ് ദീർഘകാല വിസ അനുവ
ദിക്കുക.
സവിശേഷ പ്രതിഭയുള്ളവർ പാറ്റന്റുകളോ പ്രമുഖ പ്രസിദ്ധീകരങ്ങളിൽ പ്രസിദ്ധീകരിച്ച ഗവേഷണങ്ങളോ സമർപ്പിക്കണം.
എക്സിക്യൂട്ടിവുകൾ
അറിയപ്പെടുന്ന കമ്പനി ഉടമകൾക്കും മികച്ച അക്കാദമിക നേട്ടം, തൊഴിൽ മികവ്, പദവി എന്നിവയുള്ളവർക്കുമാണ് ഈ വിഭാഗത്തിൽ വിസ അനുവദിക്കുക.
മികച്ച വിദ്യാർഥികൾ
പബ്ലിക് സെക്കൻഡറി സ്കൂളുകളിൽ നിന്ന് 95 ശതമാനം മാർക്കോടെയുള്ള വിജയം, സർവകലാശാലകളിൽ നിന്ന് കുറഞ്ഞത് 3.75 ജി.പി.എയോടുകൂടി ഡിസ്റ്റിങ്ഷൻ എന്നിവയുള്ള വിദ്യാർഥികൾക്കാണ് ഈ വിഭാഗത്തിൽ ദീർഘകാല വിസ അനുവദിക്കുക. വിദ്യാർഥികളുടെ കുടുംബങ്ങൾക്കും വിസ ആനുകൂല്യം ലഭിക്കും.