മോശം കാലാവസ്ഥയില്‍ തൊഴില്‍ ഇളവ് അനുവദിക്കണമെന്ന് യു.എ.ഇ അധികൃതര്‍

മഴയും മൂടല്‍മഞ്ഞും അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടത്

Update: 2019-12-15 21:09 GMT
Advertising

മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന് യു.എ.ഇ തൊഴില്‍മന്ത്രാലയം. ജീവനക്കാരുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടതെന്നും മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി.

കാലാവസ്ഥ മോശമാണെങ്കില്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കണം. മഴയും മൂടല്‍മഞ്ഞും അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടത്. അവരുടെ യാത്ര സുരക്ഷിതമാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞവര്‍ഷം മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി മന്ത്രാലയം വീണ്ടും നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു.

Full View

കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോള്‍ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണം. ജീവനക്കാര്‍ ഓഫിസില്‍ വൈകിയെത്താന്‍ സാധ്യതയുണ്ട് എന്നത് പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളിലെ സ്വയം സുരക്ഷ സംബന്ധിച്ചും റോഡ് സുരക്ഷ സംബന്ധിച്ചും ജീവനക്കാര്‍ക്കിടയില്‍ ബോധവല്‍കരണം നടത്തണെന്നും മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രാലയം വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

Tags:    

Similar News