മാസ്കിന് മാസ്കുമായി, ഓക്സിജന് ഓക്സിജനുമായി: കോവിഡില്‍ നിന്ന് രക്ഷ തേടി അലന്‍റെ വേറിട്ട ആശയം

ശുദ്ധവായുവിന് അലന്‍ കണ്ടെത്തിയ ആശയമാണ് ഈ പോര്‍ട്ടബിള്‍ മരുപ്പച്ച

Update: 2021-04-22 08:01 GMT
By : Web Desk
Advertising

കോവിഡാനന്തര ലോകത്ത് മാസ്ക് അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. മാസ്ക് അഴിക്കാമെന്നും ഇനിയെങ്കിലും ഒന്ന് ശ്വാസം വിടാമെന്നും കരുതിയിരിക്കെ ആണ് ഇരട്ടി ശക്തിയില്‍ വൈറസ് കരുത്താര്‍ജ്ജിച്ചതും രോഗം പടരുന്നതും.

ഇപ്പോഴിതാ ഒരു വേറിട്ട ആശയവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് അലന്‍ വെര്‍ചൂരന്‍ എന്ന കലാകാരന്‍. ബെല്‍ജിയം സ്വദേശിയാണ് അലന്‍. മാസ്ക് ധരിച്ച് വായയും മൂക്കും മാത്രം സംരക്ഷിക്കുകയല്ല. തല മൊത്തം ഒരു ഗ്ലാസ് വെച്ച് പൊതിഞ്ഞാണ് അയാള്‍ നടക്കുന്നത്. കഴിഞ്ഞില്ല കൌതുകം. ആ ഗ്ലാസ് വെറും ഗ്ലാസല്ല.. അതിനുള്ളില്‍ ഒരു പച്ചപ്പ് തന്നെയുണ്ട്. ശുദ്ധവായുവിന് അലന്‍ കണ്ടെത്തിയ ആശയമാണ് ഈ പോര്‍ട്ടബിള്‍ മരുപ്പച്ച. അതിനുള്ളില്‍ സുഗന്ധവാഹിനികള്‍ കൂടിയുണ്ടെന്നും അലന്‍ പറയുന്നു.



മലിമായതും ശബ്ദമുഖരിതമായതും ദുര്‍ഗന്ധം നിറഞ്ഞതുമായ ലോകത്തുനിന്നുള്ള സ്വയം പ്രതിരോധമാണ് അലന് ഈ സഞ്ചരിക്കുന്ന മരുപ്പച്ച. ഇത് ഇപ്പോഴല്ലെന്നും കഴിഞ്ഞ 15 വര്‍ഷമായുള്ള ആശയമാണെന്നും അലന്‍ പറയുന്നു. ടുണീഷ്യയിലെ മരുപ്പച്ചകളില്‍ നിന്നാണ് തനിക്ക് ആ ആശയം ലഭിച്ചതെന്നും അയാള്‍ പറയുന്നു.

എന്നാല്‍ ഇപ്പോഴിത് മാസ്കിനേക്കാള്‍ സൌകര്യപ്രദമായെന്നും തടസ്സങ്ങളില്ലാതെ ശ്വസിക്കാന്‍ സാധിക്കുന്നുണ്ടെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിയെ നല്ലതുപോലെ പരിപാലിക്കാനും അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് സ്വയം രക്ഷ നേടാനും മറ്റുള്ളവര്‍ക്ക് താന്‍ പ്രചോദനമാകുന്നുവെങ്കില്‍ നല്ലതല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

ഇതെന്താ ഗ്രീന്‍ഹൌസ് ആണോ, നിങ്ങളെന്താ തേനിച്ചയെ വളര്‍ത്താണോ, ഇതെന്താ ചെടികളാണോ - തന്നെ കാണുമ്പോള്‍ ജനങ്ങള്‍ക്ക് നിരവധി സംശയങ്ങളാണ്. പക്ഷേ, ഇതൊരു നല്ല ആശയമാണ് എന്ന് ജനങ്ങളും സമ്മതിക്കുന്നുണ്ടെന്ന് അലന്‍ പറയുന്നു.


Full View


Tags:    

By - Web Desk

contributor

Similar News