'പ്രായമൊക്കെ വെറും നമ്പര്‍'; വൃദ്ധ ദമ്പതികളുടെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
യൗവനത്തിന്‍റെ ചുറുചുറുക്കോടെയാണ് ഈ ദമ്പതികള്‍ നൃത്തം ചെയ്യുന്നത്
പ്രായമൊക്കെ വെറും നമ്പറാണെന്ന് പലരും തെളിയിക്കാറുണ്ട്. പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ കൊണ്ടാണ് പലരും നമ്മെ അതിശയിപ്പിക്കാറുള്ളത്. അത്തരത്തിലുള്ള വൃദ്ധ ദമ്പതികളുടെ ഗംഭീരമായ ഒരു നൃത്ത വിഡിയോ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
യൗവനത്തിന്‍റെ ചുറുചുറുക്കോടെയാണ് വാര്‍ധക്യത്തിലും ഈ ദമ്പതികള്‍ നൃത്തം ചെയ്യുന്നത്. പരസ്പരമുള്ള സ്‌നേഹത്തിന്‍റെ തീവ്രത ഇവരുടെ നൃത്തത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പത്രം വായിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവില്‍ നിന്നുമാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് പാട്ടിന്‍റെ ശബ്ദം ഉയരുമ്പോള്‍ അദ്ദേഹം നൃത്തം ചെയ്യുന്നു. ഒപ്പം ഭാര്യയേയും ചേര്‍ത്തുപിടിയ്ക്കുന്നു. നിറചിരിയോടെയാണ് ഇരുവരും നൃത്തം ചെയ്യുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഇതിനോടകംതന്നെ ലക്ഷക്കണക്കിനു ആളുകളാണ് കണ്ടത്. നിരവധി പേരാണ് ഇവര്‍ക്ക് അഭിനന്ദനങ്ങളറിയിക്കുന്നത്.