അമിക്കസ് ക്യൂറി റിപ്പോർട്ടും ബി.ജെ.പിയുടെ പ്രകടന പത്രികയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് വീണാ ജോർജ്ജ്

ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്ന് വീണ ജോർജ്. 

Update: 2019-04-10 03:15 GMT
Advertising

അമിക്കസ് ക്യൂറി റിപ്പോർട്ടും ബി.ജെ.പിയുടെ പ്രകടന പത്രികയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ്. സാധാരണ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസന പ്രശ്നങ്ങളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോൾ വീണ.

Full View

ആവേശകരമായ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നതെന്നും പത്തനംതിട്ടയിൽ ഇടതുപക്ഷ മുന്നണി ചരിത്ര വിജയം നേടുമെന്ന് വീണ ജോർജ് പറഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സർവേ ഫലങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ മനസ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുമെന്നും വീണ വ്യക്തമാക്കി.

ശബരിമല വിഷയം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ ബി.ജെ.പിക്ക് ഓർസിനൻസ് ഉൾപ്പടെയുള്ള കാര്യങ്ങൾ കൊണ്ടുവരാൻ സമയമുണ്ടായിരുന്നല്ലോയെന്നും വീണ ചോദിച്ചു. മണ്ഡല കൺവെൻഷനുകൾക്കും വാഹന പ്രചാരണ ജാഥകൾക്കും ശേഷം ഇപ്പോൾ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് സ്ഥാനാർഥി.

Tags:    

Similar News