പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച  പ്രചാരണ സാമഗ്രികളും മദ്യവും പിടിച്ചെടുത്തു

പത്തനംതിട്ടയില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന അറുപതിനായിരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. എട്ടര ലിറ്റര്‍ മദ്യവും ആറു ലക്ഷത്തി അറുപതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Update: 2019-04-11 09:47 GMT
Advertising

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ പെരുമാറ്റചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന അറുപതിനായിരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. എട്ടര ലിറ്റര്‍ മദ്യവും ആറു ലക്ഷത്തി അറുപതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന 60,917 പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്. ആദ്യഘട്ടത്തില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 3271 ചുവരെഴുത്തുകള്‍, 40,636 പോസ്റ്ററുകള്‍, 4396 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, 4790 കൊടികള്‍ എന്നിവ നീക്കം ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂര്‍ എന്നിവിടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്. ഇതുവരെ ആകെ 3653 ചുവരെഴുത്തും 46941 പോസ്റ്ററുകളും 4759 ഫ്ളക്സ് ബോര്‍ഡുകളും 5564 കൊടികളും നീക്കം ചെയ്തിട്ടുണ്ട്.

Full View

ആറന്മുള, തിരുവല്ല നിയോജകമണ്ഡലങ്ങളിലായി 14,620 രൂപ വില വരുന്ന 8.5 ലിറ്റര്‍ മദ്യം സ്‌ക്വാഡ് പിടിച്ചെടുത്തു. കോന്നി, തിരുവല്ല മണ്ഡലങ്ങളില്‍ നിന്ന് 6,60,000 രൂപയും തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തു. ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്.

Tags:    

Similar News