ആവേശം പകര്‍ന്ന് പിണറായി വിജയന് വടകരയില്‍
രാഹുല്‍ നേതൃത്വത്തില്‍ എത്തിയെങ്കിലും വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസ് നയത്തിന് മാറ്റമൊന്നും വന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു
Update: 2019-04-12 03:08 GMT
വടകരയില്‍ ഇടതു മുന്നണിയടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതു മുന്നണി സ്ഥാനാര്‍ഥി പി.ജയരാജന്റെ തെരഞ്ഞെടുപ്പ് റാലി വടകരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്. രാജ്യത്ത് തകരേണ്ടതാണ് ഇടതു പക്ഷമെന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതെന്ന് പിണറായി പറഞ്ഞു. രാഹുല്‍ നേതൃത്വത്തില്‍ എത്തിയെങ്കിലും വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസ് നയത്തിന് മാറ്റമൊന്നും വന്നിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ നടത്തിയ റോഡ്ഷോയിലൂടെ ഇടതു മുന്നണിയുടെ കരുത്ത് എല്ലാവര്ക്കും മനസിലായി, വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ മുന്നണികള്‍ക്ക് തുരങ്കം വെക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും പിണറായി പറഞ്ഞു.