ഇരു മുന്നണികളും തമ്മില്‍ അഭിമാന പോരാട്ടം നടക്കുന്ന വടക്കാഞ്ചേരി

ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിച്ച ഏക നിയമസഭാ മണ്ഡലം കൂടിയാണിത്.

Update: 2019-04-12 03:13 GMT
Advertising

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഇരു മുന്നണികളും തമ്മില്‍ അഭിമാന പോരാട്ടം നടക്കുന്ന നിയമസഭാ മണ്ഡലമാണ് വടക്കാഞ്ചേരി. ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിച്ച ഏക നിയമസഭാ മണ്ഡലം കൂടിയാണിത്. വോട്ട് വര്‍ദ്ധിപ്പിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ് എല്‍.ഡി.എഫ്.

വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിന് ചരിത്രത്തില്‍ ഏറെ പറയാനുണ്ട്. മൂന്ന് പതിറ്റാണ്ട് യു.ഡി.എഫിനൊപ്പം ഉറച്ച് നിന്ന വടക്കാഞ്ചേരിയില്‍ 2004ലെ ഉപതെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന കെ മുരളീധരന്‍ പരാജയപ്പെട്ടു. പുനര്‍ നിര്‍ണ്ണയത്തിന് ശേഷവും എല്‍.ഡി.എഫിനൊപ്പം നിന്ന വടക്കാഞ്ചേരിയെ 2016ല്‍ 43 വോട്ടിന്‍റെ ഭൂരിപക്ഷത്തില് അനില്‍ അക്കരയിലൂടെയാണ് യു.ഡി.എഫ് തിരിച്ചു പിടിച്ചത്. ലോക്സഭാ മണ്ഡല പരിധിയില്‍ യു.ഡി.എഫിന് ലഭിച്ച ഏക നിയമസഭാ മണ്ഡലം. വോട്ട് വര്‍ദ്ധിപ്പിക്കല്‍ യു.ഡി.എഫിന് അഭിമാന പ്രശ്നമാണ്.

Full View

മണ്ഡലം എല്‍.ഡി.എഫിന്‍റെ കോട്ട തന്നെയാണെന്ന് വടക്കാഞ്ചേരിയില്‍ നിന്നും രണ്ട് തവണ വിജയിച്ച മന്ത്രി എ.സി മൊയ്തീനും എല്‍.ഡി.എഫും ഉറപ്പിച്ച് പറയുന്നു എം.എല്‍.എയും മന്ത്രിയും കളത്തിലിറങ്ങിയാണ് വടക്കാഞ്ചേരിയില്‍ ഇരുമുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags:    

Similar News