തെറ്റുകൾക്കൊപ്പം, വ്യക്തതയുമില്ല; രാഹുലിന്റെ പരിഭാഷയില്‍ പിഴച്ച് പി.ജെ കുര്യന്‍

തെറ്റിനൊപ്പം അവ്യക്തതയും വരുത്തി. പ്രസംഗം കേട്ടില്ലെന്ന് വിശദീകരണം.

Update: 2019-04-16 15:02 GMT
Advertising

പത്തനാപുരത്ത് മൊഴിമാറ്റത്തില്‍ ജ്യോതി തിളങ്ങിയെങ്കില്‍ പത്തനംതിട്ടയില്‍ പി.ജെ കുര്യന് അടിമുടി പിഴച്ചു. തെറ്റുകൾക്കൊപ്പം പലപ്പോഴും പരിഭാഷയിലും വ്യക്തതയുമുണ്ടായില്ല. പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്തതിനാലാണ് ഇടയ്ക്ക് പിശക് പറ്റിയതെന്നാണ് പി.ജെ കുര്യന്‍റെ ന്യായീകരണം.

പത്തനംതിട്ട മണ്ഡലത്തിൽ ആന്‍റോ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി പങ്കെടുത്ത പൊതു സമ്മേളനത്തിലെ പ്രസംഗ പരിഭാഷയാണ് അവ്യക്തത കൊണ്ടും തെറ്റുകൾ കൊണ്ടും നിറഞ്ഞത്. പലപ്പോഴും പരിഭ്രമിച്ച പി.ജെ കുര്യൻ പരിഭാഷയിൽ നിരവധി തവണ പിഴവുകളും വരുത്തി. പ്രസംഗം കേൾക്കാൻ കഴിയാത്തതുകൊണ്ടാണ് തെറ്റുകൾ നിരന്നതെന്നാണ് ന്യായീകരണം. അതേ സമയം അവ്യക്തത തുടർന്നപ്പോൾ പലപ്പോഴും സദസ്സിൽ നിന്ന് കൂകി വിളികളും ഉയർന്നു.

Full View
Tags:    

Similar News