എം.ബി രാജേഷിനെതിരായ പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി മധുര പലഹാരങ്ങള്‍ നല്‍കി എന്നാണ് പരാതി.
പാലക്കാട് ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷിനെതിരായ പരാതിയില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി മധുര പലഹാരങ്ങള്‍ നല്‍കി എന്നാണ് പരാതി. അന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന വി.എസ് ഷാനവാസാണ് പരാതിക്കാരന്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കിയത് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന് കാണിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന വി.എസ് ഷാനവാസ് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി എടുക്കാതെ ഇത്തവണ എം.ബി രാജേഷിന്‍റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നും ഷാനവാസ് പറയുന്നു.
5 വര്‍ഷം മുമ്പുള്ള പരാതി ആയതിനാല്‍ ഫയലുകള്‍ പരിശോധിക്കണമെന്ന് എ.ഡി.എം അറിയിച്ചു. പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വി.എസ് ഷാനവാസ് അറിയിച്ചു.