ചാലിശ്ശേരിക്കാരെ ആവേശത്തിലാഴ്ത്തി രാഹുല്‍
പാലക്കാട്, ആലത്തൂർ, പൊന്നാനി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ ചാലിശ്ശേരിയിലെത്തിയത്
Update: 2019-04-18 03:13 GMT
മൂന്ന് മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം നിറച്ചാണ് പാലക്കാട് ചാലിശ്ശേരിയിൽ രാഹുൽ പ്രസംഗിച്ചത്. ആയിരക്കണക്കിന് ആളുകളാണ് പൊതുസമ്മേളനത്തിൽ പങ്കെടുത്തത്.
പാലക്കാട്, ആലത്തൂർ, പൊന്നാനി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ ചാലിശ്ശേരിയിലെത്തിയത്. മൂന്ന് ജില്ലകളുടെ സംഗമ സ്ഥലമായ ചാലിശ്ശേരിയിലെ പൊതുസമ്മേളനത്തിലേക്ക് സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേർ ഒഴുകി എത്തി. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉൾപ്പെടെ ഉള്ള വിഷയങ്ങളാണ് രാഹുൽ പ്രസംഗത്തിൽ പരാമർശിച്ചത്
3 മണ്ഡലങ്ങളിലെ സ്ഥാനാർഥികളും, മുതിർന്ന നേതാക്കളും പൊതുസമ്മേളനത്തിൽ പങ്കെടുത്തു. 9 ജില്ലകളിൽ വിവിധ സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്താണ് രാഹുൽ ഗാന്ധി മടങ്ങിയത്.