വി.കെ ശ്രീകണ്ഠന് വോട്ട് തേടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൊതുസമ്മേളനം
പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.
Update: 2019-04-19 03:31 GMT
പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി പൊതുസമ്മേളനം നടത്തി. പാലക്കാട് സ്റ്റേഡിയം പരിസരത്ത് നടന്ന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. രാജ്യം നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നതിനാലാണ് കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ന് റസാഖ് പാലേരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ സംസാരിച്ചു.