വീടുകൾ കയറി വോട്ടഭ്യര്‍ഥിച്ച് എറണാകുളത്തെ സ്ഥാനാര്‍ഥികള്‍ 

വീടുകൾ കയറി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നതിലാണ് ഇരു സ്ഥാനാർഥികളും ഇന്ന് ശ്രദ്ധയൂന്നിയത്.

Update: 2019-04-22 15:44 GMT
Advertising

നിശബ്ദ പ്രചാരണ ദിനമായ ഇന്ന് വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് എറണാകുളം മണ്ഡലത്തിലെ എൽ.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാർഥികൾ. ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ വിജയ പ്രതീക്ഷയുണ്ടെന്ന് ഇരു സ്ഥാനാർഥികളും പ്രതികരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തകരുടെ കാര്യമായ അകമ്പടിയില്ലാതെയാണ് ഇരു മുന്നണികളുടെയും സ്ഥാനാർഥികൾ ഇന്ന് വോട്ടഭ്യർഥിക്കാനിറങ്ങിയത്. വീടുകൾ കയറി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നതിലാണ് ഇരു സ്ഥാനാർഥികളും ഇന്ന് ശ്രദ്ധയൂന്നിയത്.

എറണാകുളം നഗരം കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർഥിയുടെ ഗൃഹസന്ദർശനം . മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നും വിജയം ഉറപ്പാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡൻ പറഞ്ഞു.

Full View

കളമശ്ശേരി മേഖലയിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർഥി ഗൃഹസന്ദർശനം ആരംഭിച്ചത്. പ്രചാരണത്തിലുടനീളം മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ജനങ്ങൾ എന്നും കൂടെ നിന്നിട്ടുണ്ട്. അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.രാജീവ് പറഞ്ഞു. നാളെ വോട്ടർമാരുടെ ഭാഗത്ത് നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളുടെയും സ്ഥാനാർഥികൾ.

Tags:    

Similar News