നിശബ്ദ പ്രചാരണ ദിവസവും പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍ക്ക് വിശ്രമമില്ല

പരമാവധി ആളുകളെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് എല്ലാ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍.

Update: 2019-04-22 15:55 GMT
Advertising

നിശബ്ദ പ്രചാരണ ദിവസവും അവസാനത്തെ വോട്ട് ഉറപ്പിക്കുന്നതിന്‍റെ തിരക്കിലാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശത്തും ഓടി എത്താനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ് ശ്രമിക്കുന്നത്.

Full View

നഗരം കേന്ദ്രീകരിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം. ആദ്യം പാലക്കാട് പിരിവുശാലയിലെ കന്യാസ്ത്രീ മഠത്തിലെത്തിയ രാജേഷ് മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തിയത്. പാലക്കാട് നഗരത്തിലെ വീടുകളില്‍ കയറിയാണ് വി.കെ ശ്രീകണ്ഠന്‍റെ വോട്ട് അഭ്യര്‍ഥന. പാലക്കാട് കല്‍പാത്തിയിലും കോങ്ങാടുമാണ് കൃഷ്ണകുമാറിന്‍റെ പ്രചാരണം. പരമാവധി ആളുകളെ ബൂത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് എല്ലാ പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍.

Tags:    

Similar News