ലെബനാന്‍ അതിര്‍ത്തിയിലും ഇസ്രായേല്‍ അതിക്രമം; അഞ്ച് ലെബനാന്‍ പൗരന്‍മാര്‍ക്ക് പരിക്ക്

കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ നടത്തുന്ന അക്രമത്തില്‍ ഇതുവരെ 213 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1,442 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Update: 2021-05-20 05:50 GMT
Advertising

ലെബനാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ടിയര്‍ ഗ്യാസ് അക്രമത്തില്‍ അഞ്ച് ലെബനാന്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റു. ലെബനാനെയും അധിനിവിഷ്ട ഫലസ്തീനെയും തമ്മില്‍ വേര്‍തിരിക്കുന്ന മതിലില്‍ കയറി പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് ഇസ്രായേല്‍ സൈന്യം അക്രമം നടത്തിയത്.

മതിലില്‍ കയറിയ പ്രതിഷേധക്കാര്‍ ഇസ്രായേല്‍ ടാങ്കുകള്‍ക്ക് നേരെ കല്ലേറ് നടത്തിയതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ സൈന്യം ടിയര്‍ഗ്യാസ് പ്രയോഗിച്ചത്. മതിലിന് മുകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു.

അധിനിവിഷ്ട പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ലെബനാന്‍ അതിര്‍ത്തിയില്‍ എല്ലാ ദിവസവും പ്രതിഷേധം നടക്കാറുണ്ട്. കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ നടത്തുന്ന അക്രമത്തില്‍ ഇതുവരെ 213 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1,442 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Similar News