ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം
ഫുട്‌ബോള്‍ താരം സി.കെ വിനീതും ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തു.
ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കത്തിനെതിരെ ദ്വീപ്ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം. സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, സലീം കുമാര്‍, ആന്റണി വര്‍ഗീസ് സണ്ണിവെയ്ന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്ങല്‍ തുടങ്ങിയവര്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണപ്രഖ്യാപിച്ചു.
''ഞാൻ മൂത്തോൻ ഷൂട്ട് ചെയ്തത് ലക്ഷദ്വീപിലാണ്. ഞാൻ കണ്ടതിൽ വെച്ചേറ്റവും മാന്ത്രികത നിറഞ്ഞ സ്ഥലവും മനോഹരമായ മനുഷ്യരുമുള്ള സ്ഥലമാണ് ലക്ഷദ്വീപ്. അവരുടെ നിലവിളി നിരാശാജനകവും യാഥാർഥ്യവുമാണ്. കൂട്ടായി നമ്മുടെ അഭിപ്രായം അറിയിക്കുന്നതിനേക്കാൾ വലുതായി നമുക്കൊന്നും ചെയ്യാനില്ല. വികസനത്തിെൻറ പേരിൽ അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്, അവരുടെ ആവാസവ്യവസ്ഥയും നിഷ്കളങ്കതയും തകിടം മറിക്കരുത്. ഇത് കേൾക്കേണ്ടവരുടെ ചെവിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു'' -ഗീതുമോഹൻ ദാസ് ഫേസ്ബുക്കിൽ കുറിച്ചു.
നടൻമാരായ ആൻറണി വർഗീസും സണ്ണിവെയ്നും 'സേവ് ലക്ഷദ്വീപ്' ടാഗ് പങ്കുവെച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്. സണ്ണിവെയ്ൻ അഭിനയിച്ച 'മോസയിലെ കുതിര മീനുകൾ'ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു.
ലക്ഷദ്വീപിനായി രാഷ്ട്രപതിക്കയച്ച എളമരം കരീം എം.പിയുടെ കത്ത് പങ്കുവെച്ചായിരുന്നു റിമകല്ലിങ്കൽ ഐക്യദാർഢ്യം അറിയിച്ചത്.