കുഞ്ഞിനെ മറന്നുപോയെന്ന് അമ്മ; 9 മണിക്കൂർ കാറിനുളളിൽ കുടുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം
സംഭവദിവസം 75 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പ്രദേശത്തെ ചൂട്, കാറിനുള്ളിൽ ഇത് 110ഉം
9 മണിക്കൂർ കാറിനുള്ളിൽ കുടുങ്ങിയ ഒരു വയസ്സുകാരന് ദാരുണാന്ത്യം. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിലാണ് സംഭവം. വണ്ടിക്കുള്ളിലെ ചൂടേറ്റ് കുഞ്ഞ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പുയലുപ്പിലുള്ള ഗുഡ് സമരിറ്റൻ ആശുപത്രിയിലെ ജീവനക്കാരിയാണ് കുഞ്ഞിന്റെ അമ്മ. രാവിലെ 8ന് ജോലിക്കെത്തിയ ഇവർ കുഞ്ഞ് കാറിലുണ്ടെന്നോർക്കാതെ വണ്ടി ലോക്ക് ചെയ്ത് പോവുകയായിരുന്നു. പിന്നീട് 5 മണിക്ക് ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവദിവസം 73 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പ്രദേശത്തെ ചൂട്. കാറിനുള്ളിൽ ഇത് 110ഉം. ഇത്രയധികം സമയം ചൂടേറ്റ് കുഞ്ഞ് കാറിലിരിക്കുകയായിരുന്നു. കുഞ്ഞിന്റെ വളർത്തമ്മയാണ് സാമൂഹിക പ്രവർത്തകയായ യുവതി. അന്വേഷണത്തോട് ഇവരും കുടുംബവും പൂർണമായി സഹകരിക്കുന്നുണ്ടെന്നും സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പുയലുപ് പൊലീസ് ഡിപാർട്ട്‌മെന്റിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഡോൺ ബോർബൺ അറിയിച്ചു.