കാനഡയിൽ പാർസൽ മോഷ്ടാക്കളായ 15 ഇന്ത്യൻ വംശജർ പിടിയിൽ
ഇവരിൽ നിന്ന് 9 മില്ല്യൺ കനേഡിയൻ ഡോളറിന്റെ മോഷണവസ്തുക്കൾ കണ്ടെടുത്തു.
ടൊറന്റോ: കാർഗോ വഴിയെത്തുന്ന പാർസൽ വസ്തുക്കൾ മോഷ്ടിക്കുന്ന ഇന്ത്യൻ വംശജരുടെ സംഘത്തെ പിടികൂടിയതായി കനേഡിയൻ പൊലീസ് അറിയിച്ചു. 15 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 9 മില്ല്യൺ കനേഡിയൻ ഡോളറിന്റെ മോഷണവസ്തുക്കൾ കണ്ടെടുത്തു.
ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ പീൽ നഗരസഭ പരിധിയിൽ നിന്ന് തുടർച്ചയായി ട്രാക്ടർ, ട്രെയിലർ തുടങ്ങിയവയും കാർഗോ വസ്തുക്കൾ മോഷണം പോകാൻ തുടങ്ങിയതോടെ കഴിഞ്ഞ മാർച്ചിൽ രൂപവത്കരിച്ച സംയുക്ത ദൗത്യസംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ 25 മുതൽ 58 വയസ്സുവരെയുള്ളവരാണ്. 73 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജസ്‍വീന്ദർ അത്‍വാൾ (45), അജയ് (26), ജഗ്പാൽ സിങ് (34), ഉപ്കരൺ സന്ധു (31), സുഖ്‍വീന്ദർ സിങ് (44), കുൽവീർ ബൈൻസ് (39), ബനിശിദർ ലാൽസരൺ (39), ശോഭിത് വർമ (23), സുഖ്‍വീന്ദർ ധില്ലൻ (34), ബാൽകർ സിങ് (42), മൻജീത് പഡ്ഡ (40), അമൻദീപ് ബൈദ്വൻ (41), കരംഷന്ദ് സിങ് (58), ജഗ്ജീവൻ സിങ് (25) എന്നിവരാണ് അറസ്റ്റിലായത്.