ഔഡി സിഇഒ അറസ്റ്റില്‍
ആഡംബര വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗന്റെ കീഴിലുള്ള ഔഡി കാറുകളിലെ ഡീസല്‍ എന്‍ജിനുകളുടെ ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ടാണ് പരാതികള്‍ ഉയര്‍ന്നത്
കാര്‍ വിപണിയിലെ അതികായന്‍മാരായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍. കമ്പനി പുറത്തിറക്കിയ കാറുകളുടെ ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
ആഡംബര വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗന്റെ കീഴിലുള്ള ഔഡി കാറുകളിലെ ഡീസല്‍ എന്‍ജിനുകളുടെ ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ടാണ് പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്നു നടന്ന അന്വേഷണങ്ങളില്‍ സ്റ്റാഡ്‍ലര്‍ക്കെതിരായ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഡീസല്‍ എന്‍ജിനുകളിലെ എമിഷന്‍ ടെസ്റ്റ് നടത്തുന്നതിനായി സോഫ്റ്റ്വെയര്‍ മാറ്റങ്ങള്‍ വരുത്തിയത് വിചാരണ വേളയില്‍ സ്റ്റാഡ്‍ലര്‍ക്ക് കുരുക്കായിരുന്നു.
കേസില്‍ മൂന്ന് വര്‍ഷം നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവിലായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം സ്റ്റാഡ്‍ലറെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കാനും മ്യൂണിക് കോടതി ഉത്തരവിട്ടു. 2015ലെ പരാതികളെ തുടര്‍ന്ന് നേരത്തെ 85 ലക്ഷത്തില്‍പരം കാറുകള്‍ കമ്പനി തിരികെ വിളിച്ചിരുന്നു. പിന്നീട് ഇവ തകരാറുകള്‍ പരിഹരിച്ച് ഉടമകള്‍ക്ക് തിരികെ നല്‍കിയിരുന്നു.