ബോര്‍ഡൈന്‍റെ മരണ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം 

ലഹരി ഉപയോഗം സംബന്ധിച്ച് നേരത്തെ പരസ്യമായി തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് ബോര്‍ഡൈന്‍.

Update: 2018-06-23 07:06 GMT
Advertising

ലോക പ്രശസ്ത അമേരിക്കന്‍ ഷെഫ് അന്തോണി ബോര്‍ഡൈന്‍റെ മരണ കാരണം കണ്ടെത്താനാകാതെ അന്വേഷണ സംഘം. ബോര്‍ഡൈന്‍റെ ശരീരത്തില്‍ ആല്‍ക്കഹോളിന്‍റെയോ മറ്റ് മയക്ക് മരുന്നിന്‍റെയോ അംശമുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

ഈ മാസം ആദ്യം ഫ്രാന്‍സിലെ ഒരു ഹോട്ടല്‍ മുറിയിലാണ് അന്തോണി ബോര്‍ഡൈന്‍റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അമേരിക്കയില്‍ ജനിച്ച ബോര്‍ഡൈന്‍ പാചക വിദഗ്ധന്‍, എഴുത്തുകാരന്‍‍‍‍‍‍‍‍‍‍, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളില്‍ പ്രസിദ്ധനാണ്. തന്‍റെ ലഹരി ഉപയോഗം സംബന്ധിച്ച് നേരത്തെ പരസ്യമായി തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് ബോര്‍ഡൈന്‍.

എന്നാല്‍ അദ്ദേഹത്തിന്‍റെ മരണത്തില്‍ മയക്ക് മരുന്ന് ഉപയോഗം, മദ്യപാനം തുടങ്ങിയവ സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ ക്രിസ്റ്റ്യന്‍ ഡി റോക്യുഗ്നി പറഞ്ഞു. നിരവധി ടെലിവിഷന്‍ ഷോകള്‍ നടത്തി ശ്രദ്ധേയനായ ബോര്‍ഡൈന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി അഭിമുഖം നടത്തിയും ശ്രദ്ധ നേടിയിരുന്നു.

Tags:    

Similar News