മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സഈദിന് 31 വർഷം തടവ് ശിക്ഷ
പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്
Update: 2022-04-08 13:23 GMT
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സഈദിന് 31 വർഷം തടവ് ശിക്ഷ. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 340,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.
പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പായ ജമത്ത് ഉദ് ദവയുടെ തലവനാണ് ഹാഫിസ് സഈദ്.
2020 ൽ ഭീകരവാദത്തിനായി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് ഹാസിഫ് സയ്യിദിനെ 15 വർഷം തടവിന് കോടതി വിധിച്ചിരുന്നു.