ഒന്നര വയസുകാരനെ വെടിവെച്ച് കൊന്നു; പൊലീസുകാർക്കെതിരെ നരഹത്യക്ക് കേസ്

കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതിയിൽ വീട്ടിലെത്തിയതായിരുന്നു പൊലീസ്

Update: 2022-09-01 13:35 GMT
Advertising

ഒന്നര വയസുകാരനെ വെടിവെച്ചുകൊന്ന സംഭവത്തിൽ കാനഡയിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസ്. ഒന്റാറിയോ പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്.

2020ലാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതിയിൽ വീട്ടിലെത്തിയതായിരുന്നു പൊലീസ്. ആ സമയം പിതാവ് ജയിംസൺ ഷാപിറോ എന്ന ഒന്നര വയസുകാരന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കുഞ്ഞിനെയും എടുത്തോണ്ട് അദ്ദേഹത്തിന്റെ പിക്കപ് വാനിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.

പിക്കപ് വാൻ തടയാൻ ശ്രമിച്ച പൊലീസ് വാനിലേക്ക് നിരന്തരം വെടിയുതിർത്തു. അബദ്ധത്തിൽ പിതാവിന് മാത്രമല്ല വാനിലുണ്ടായിരുന്ന കുട്ടിക്കും വെടിയേറ്റു. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. വെടിയേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹവും മരിച്ചു. കേസിൽ ഒക്ടോബർ 6ന് കോടതിയിൽ ഹാജരാവാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിർദേശം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News