ഇറാൻ ജയിലിൽ തീപ്പിടിത്തം; നാല് തടവുകാർക്ക് ദാരുണാന്ത്യം; 61 പേർക്ക് പരിക്ക്

മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് തീപ്പിടിത്തം.

Update: 2022-10-16 13:46 GMT
Advertising

തെഹ്റാൻ: ഇറാനിലെ ജയിലിൽ തീപ്പിടിത്തം. തലസ്ഥാനമായ തെഹ്റാനിലെ എവിൻ ജയിലിലുണ്ടായ തീപ്പിടിത്തത്തിൽ നാല് തടവുകാർ മരിച്ചു. 61 പേർക്ക് പരിക്കേറ്റു. തീപ്പിടുത്തത്തിൽ ഉണ്ടായ പുക ശ്വസിച്ചാണ് നാല് പേർ മരിച്ചത്.

പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ജുഡീഷ്യറി അതോറിറ്റിയുടെ വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

സ്ത്രീകൾക്ക് ഇറാന്റെ കർശന വസ്ത്രധാരണ രീതി ലംഘിച്ചതിന് അറസ്റ്റിലായ ശേഷം 22കാരിയായ മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് തീപ്പിടിത്തം.

മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. രാഷ്ട്രീയ തടവുകാരും വിദേശ തടവുകാരുടക്കം ആയിരക്കണക്കിന് പേരുള്ള എവിൻ ജയിലിലാണ് അടുത്തിടെ നടന്ന പ്രകടനങ്ങളിൽ അറസ്റ്റിലായ നൂറുകണക്കിന് ആളുകളെയും പാർപ്പിച്ചിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News