അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെപ്പ്: 5 പേര്‍ കൊല്ലപ്പെട്ടു
പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ സംഭവ സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തു
അമേരിക്കയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പിന് കാരണമെന്തെന്ന് വ്യക്തമല്ല.
ശനിയാഴ്ച രാത്രിയാണ് ക്ലബ് ക്യു എന്ന നിശാക്ലബ്ബില്‍ വെടിവെപ്പുണ്ടായത്. വെടിവെപ്പിനെക്കുറിച്ച് അർധരാത്രിയോട് അടുപ്പിച്ചാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ സംഭവ സ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൊളറാഡോ സ്പ്രിംഗ്സ് പൊലീസ് ലെഫ്റ്റനന്റ് പമേല കാസ്ട്രോ പറഞ്ഞു.
ക്ലബ്ബ് ക്യു സ്വയം വിശേഷിപ്പിക്കുന്നത് മുതിര്‍ന്ന ലെസ്ബിയന്‍, ഗേ വിഭാഗങ്ങള്‍ക്കുള്ള നിശാക്ലബ്ബ് എന്നാണ്- "ഞങ്ങളുടെ കമ്യൂണിറ്റിക്ക് നേരെയുള്ള വിവേകശൂന്യമായ ആക്രമണം ഞങ്ങളെ തകർത്തു. തോക്കുധാരിയെ കീഴടക്കി ഈ വിദ്വേഷ ആക്രമണം അവസാനിപ്പിച്ചതിന് നന്ദി" എന്ന് ക്ലബ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2016ൽ ഫ്ലോറിഡയിലെ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ ഒരു തോക്കുധാരി 49 പേരെ കൊലപ്പെടുത്തിയിരുന്നു. പ്രതിയെ പൊലീസ് സംഭവ സ്ഥലത്ത് വെടിവെച്ചുകൊന്നു.
Summary- Five people were killed and 18 injured in a shooting at a gay nightclub on Saturday night in Colorado Springs, Colorado, police said.