റഷ്യയിൽ ഷെല്ലാക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു

തൃശൂർ നായരങ്ങാടി സ്വദേശി സന്ദീപാണ് കൊല്ലപ്പെട്ടത്

Update: 2024-08-18 18:23 GMT
Advertising

തൃശൂർ: റഷ്യയിൽ ഷെല്ലാക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂർ നായരങ്ങാടി സ്വദേശി സന്ദീപാണ് കൊല്ലപ്പെട്ടത്. മലയാളി അസോസിയേഷനാണ് കുടുംബത്തെ വിവരമറിയിച്ചത്. എന്നാൽ നോർക്കയുടെ ഭാ​ഗത്തുനിന്ന് ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

റസ്റ്റോറൻ്റിലെ ജോലിക്കായി ഏപ്രിലിലാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. സൈനിക ക്യാൻ്റീനിൽ ജോലി ലഭിച്ചെന്നും സുരക്ഷിതനാണെന്നും കുറച്ചുദിവസങ്ങൾക്കു മുമ്പ് കുടുംബത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ​​ദിവസമായി സന്ദീപിന്റെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ചപ്പോഴാണ് മലയാളി അസോസിയേഷൻ ഇക്കാര്യം അറിയിക്കുന്നത്.

12 അം​ഗ റഷ്യൻ പട്രോളിങ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ സന്ദീപും ഉൾപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുടുംബം കേന്ദ്രത്തിനും കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിക്കും നോർക്കയ്ക്കുമുൾപ്പടെ പരാതി നൽകിയിട്ടുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News